24
Feb 2025
Sun
24 Feb 2025 Sun
husband committed suicide after kills wife in Thiruvananthapuram

തിരുവനന്തപുരം വട്ടപ്പാറയില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവിനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വട്ടപ്പാറ കുറ്റിയാനി സ്വദേശി ബാലചന്ദ്രനാണ് ഭാര്യ ജയലക്ഷ്മിയെ വെട്ടിക്കൊന്ന ശേഷം ജീവനൊടുക്കിയത്. ഇരുവരുടെയും മൃതദേഹം ഒരു മുറിയില്‍ തന്നെയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞായര്‍ ഉച്ചയ്ക്ക് ശേഷമാണ് സംഭവം. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു.
ജയലക്ഷ്മി കുറച്ചുകാലമായി അസുഖ ബാധിതയാണ്. ദമ്പതികള്‍ക്ക് രണ്ടുമക്കളുണ്ട്. ഇവരില്‍ ഒരാള്‍ പോലീസ് ഉദ്യോഗസ്ഥനും രണ്ടാമന്‍ ഓട്ടോഡ്രൈവറുമാണ്. മരുമകള്‍ വീട്ടില്‍ ഭക്ഷണവുമായി എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക