01
Apr 2024
Wed
01 Apr 2024 Wed
husband committed suicide after wife dies in accident

ഭാര്യ അപകടത്തില്‍ മരിച്ചതിനു പിന്നാലെ ഭര്‍ത്താവ് ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ഹര്‍ദോയിയിലാണ് ദാരുണസംഭവം. യോഗേഷ് കുമാര്‍ എന്ന 36കാരനാണ് ഭാര്യ മണികര്‍ണിക കുമാരി(28) അപകടത്തില്‍ മരിച്ചതിന്റെ വിഷമം താങ്ങാനാവാതെ ആത്മഹത്യ ചെയ്തത്. നഴ്‌സായിരുന്നു മണികര്‍ണിക. യോഗേഷ് കുമാര്‍ അധ്യാപകനാണ്. ഇരുവരും ആറുമാസം മുമ്പാണ് വിവാഹിതരായത്.(husband committed suicide after wife dies in accident)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തങ്ങള്‍ ഒന്നിച്ചു ജീവിച്ചു, ഒന്നിച്ച മരിക്കുന്നു എന്ന് ആത്മഹത്യാകുറിപ്പെഴുതിവച്ചാണ് യോഗേഷ് ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു. ജോലി ചെയ്യുന്ന തദിയവാന പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് സ്‌കൂട്ടറില്‍ പോവുമ്പോഴായിരുന്നു മണികര്‍ണികയെ അജ്ഞാതവാഹനം ഇടിച്ചിട്ടത്.

ഐഡികാര്‍ഡില്‍ നിന്നും മൊബൈല്‍ ഫോണില്‍ നിന്നും വിവരം ശേഖരിച്ച പോലീസ് മണികര്‍ണിക മരിച്ചത് യോഗേഷിനെ വിളിച്ചറിയിച്ചിരുന്നു. അപകടസ്ഥലത്തെത്തി ഭാര്യയുടെ സാധനങ്ങളൊക്കെ ഏറ്റുവാങ്ങിയ യോഗേഷ് വീട്ടിലെത്തിയതോടെ മുറിയില്‍ കയറി കതകടയ്ക്കുകയും ജീവനൊടുക്കുകയുമായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക