25
Aug 2025
Wed
25 Aug 2025 Wed
husband ends life after wife refused to cook egg curry

ഭാര്യ മുട്ടക്കറി ഉണ്ടാക്കി നല്‍കാത്തതിന് ഭര്‍ത്താവ് ജീവനൊടുക്കി. ഛത്തീസ്ഗഡിലെ ശങ്കര ഗ്രാമത്തിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിങ്കളാഴ്ച വൈകീട്ട് മുട്ട വാങ്ങി വന്ന ടികു റാം സെന്‍(40)ഭാര്യയോട് കറി ഉണ്ടാക്കി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ അടുത്ത ദിവസം ഉപവാസം അനുഷ്ഠിക്കുകയാണെന്നും ഇതിനാല്‍ മുട്ടക്കറി ഉണ്ടാക്കാനാവില്ലെന്നും ഭാര്യ മറുപടി നല്‍കി. ഇതോടെ ടികു റാം സെന്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോവുകയും പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.

ALSO READ: പെണ്‍കുട്ടികളെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയതിന് രാഹുല്‍ മാങ്കൂട്ടത്തിനെതിരേ കേസെടുത്തു