പെണ്‍കുട്ടികളെ പിന്തുടര്‍ന്നു ശല്യപ്പെടുത്തിയതിന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുത്തു. പോലീസ് സ്വമേധയാ ആണ് എംഎല്‍എയ്‌ക്കെതിരേ കേസെടുത്തിരിക്കുന്നത്.
|
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ നിയമപരമായ സ്വീകരിക്കേണ്ട നടപടികളെല്ലാം സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് പോലീസ് നടപടി. രാഹുലിനെതിരേ പരാതി നല്‍കാന്‍ ആശങ്ക വേണ്ടെന്നും പരാതിക്കാര്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
മുന്‍ മാധ്യമപ്രവര്‍ത്തകയും നടിയുമായ റിനി ആന്‍ ജോര്‍ജ്, ട്രാന്‍സ്ജന്‍ഡര്‍ അവന്തികയുമാണ് നേരത്തേ രാഹുലിനെതിരേ പരസ്യമായി രംഗത്തുവന്നത്. ഇതിനു പിന്നാലെ രാഹുല്‍ ഗര്‍ഭച്ഛിദ്രത്തിന് യുവതിയെ നിര്‍ബന്ധിക്കുന്ന കോള്‍ റെക്കോഡും പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ കോണ്‍ഗ്രസ് അംഗത്വത്തില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കുകയും ചെയ്തു.
ALSO READ: താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിഞ്ഞു





