26
May 2024
Sun
26 May 2024 Sun
husband hacked wifes relative to death in Kottayam

കോട്ടയത്ത് സംശയരോഗിയായ ഭര്‍ത്താവ് ഭാര്യയുടെ ബന്ധുവായ യുവാവിനെ വെട്ടിക്കൊന്നു. വടവാതൂര്‍ സ്വദേശി രഞ്ജിത്ത്(40)ആണ് കൊല്ലപ്പെട്ടത്. രഞ്ജിത്തിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് റിജോ വെട്ടേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ശനി രാത്രി ഏഴരയ്ക്കാണ് സംഭവം. അജീഷ് എന്നയാളാണ് ആക്രമണം നടത്തിയത്. സംഭവശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൂലിപ്പണി കഴിഞ്ഞ് ബസ്സില്‍ വന്നിറങ്ങിയ രഞ്ജിത്തും റിജോയും അജീഷിന്റെ ഭാര്യക്കു പിന്നിലായി നടന്നുവരുമ്പോഴായിരുന്നു ആക്രമണം. സംശയരോഗിയായ അജീഷിന്റെ ഉപദ്രവത്തെ തുടര്‍ന്ന് ഇയാളുടെ ഭാര്യ മക്കളെയുമായി മാറിത്താമസിക്കുകയായിരുന്നു.

അജീഷിന്റെ ഭാര്യ ബസ്സിറങ്ങി താമസസ്ഥലത്തേക്ക് നടക്കുമ്പോഴായിരുന്നു രഞ്ജിത്തും റിജോയും പിന്നിലായി വന്നിരുന്നത്. ഇതോടെ ഭാര്യക്കു പിന്നാലെ നടക്കുകയാണെന്നാരോപിച്ച് അജീഷ് രഞ്ജിത്തിനെയും റിജോയെയും വെട്ടുകയായിരുന്നു. വെട്ടേറ്റ ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രഞ്ജിത്ത് മരിക്കുകയായിരുന്നു. മണര്‍കാട് പോലീസ് ആണ് കേസെടുത്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക