07
Jan 2024
Tue
07 Jan 2024 Tue

​​ഗർഭിണിയായ ഭാര്യയെ ഭർത്താവ് ബസ്സിൽ നിന്നു തള്ളിയിട്ടു കൊന്നു. ത​മി​ഴ്നാ​ട് ദി​ണ്ഡി​ഗ​ലി​ലാണ് സംഭവം. അ​ഞ്ചു​മാ​സം ഗ​ർ​ഭി​ണി​യാ​യ വ​ള​ർ​മ​തി (19) ആ​ണ് മ​രി​ച്ച​ത്. ഭ​ർ​ത്താ​വ് പാ​ണ്ഡ്യ​നെ (24) പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.വളർമതിയുടെ അ​ച്ഛ​ൻ സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന പു​തി​യ ഇരുചക്രവാഹനം വാ​ങ്ങു​ന്ന​തി​നാ​യി പോവുമ്പോഴാണ് കൊലപാതകം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവസമയം മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു പാ​ണ്ഡ്യ​ൻ. യാത്രയ്ക്കിടെ ഇരുവരും വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​കു​ക​യും പാ​ണ്ഡ്യ​ൻ വളർമതിയെ ത​ള്ളി​യി​ടു​ക​യു​മാ​യി​രു​ന്നു.

വിവരമറിഞ്ഞ് ദി​ണ്ഡി​ഗ​ൽ പൊലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴേ​യ്ക്കും യു​വ​തി മ​രി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി. എ​ട്ട് മാ​സം മു​ൻ​പാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക