26
Apr 2026
Sun
26 Apr 2026 Sun
Husband reveals reson behind murder of wife in Neyyattinkara

തിരുവനന്തപുരം നെയ്യാറ്റിന്‍കര വ്‌ളാത്താങ്കരയില്‍ ഭാര്യയെ കുത്തിക്കൊന്നതിന്റെ കാരണം പോലീസിനോട് വെളിപ്പെടുത്തി ഭര്‍ത്താവ്. അല്‍മയെ(33)കുത്തിക്കൊന്നതിനു കാരണം കുട്ടികളുണ്ടാവാത്തതിനാലാണെന്നാണ് ഭര്‍ത്താവ് വിഷ്ണുനാഥ്്(36) പോലീസിനു നല്‍കിയിരിക്കുന്ന മൊഴി. പ്രണയബന്ധത്തിനു ശേഷം 9 വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. പിഎസ് സി കോച്ചിങ് സെന്ററില്‍ അധ്യാപകനാണ് വിഷ്ണുനാഥ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുട്ടികളുണ്ടാവാത്തതിനെച്ചൊല്ലി ഇരുവരും വഴക്കിടാറുണ്ടായിരുന്നു. ഇന്നും ഇതേച്ചൊല്ലി വഴക്കുണ്ടായതോടെ കത്തിയെടുത്ത് ഭാര്യയെ കുത്തുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. യുവതിയുടെ കഴുത്തിനായിരുന്നു കുത്തേറ്റത്. ഈ സമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഭാര്യയെ കുത്തിയതിനു പിന്നാലെ വിഷ്ണുനാഥ് അഭിഭാഷകനായ സഹോദരന്റെ വീട്ടിലെത്തി ഇക്കാര്യം അറിയിച്ചു. സഹോദരന്‍ ഉടന്‍ തന്നെ പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. പോലീസ് എത്തിയപ്പോഴേക്കും യുവതി മരിച്ചിരുന്നു.

ALSO READ: ഇറാന്‍ ആക്രമണത്തില്‍ തകര്‍ന്ന യുഎസ് സൈനികതാവളങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടത് ശതകോടികള്‍