ആലപ്പുഴ മാന്നാറില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് വധശിക്ഷ വിധിച്ചു. ഒന്നരവയസ്സുകാരിയായ മകളുടെ കണ്‍മുന്നില്‍ വച്ച് ഭാര്യ ജയന്തിയെ കറിക്കത്തിയും ചുറ്റികയും ഉളിയും ഉപയോഗിച്ച് ക്രൂരമായ കൊലപ്പെടുത്തിയ ഭര്‍ത്താവ് കുട്ടികൃഷ്ണനെയാണ് മാവേലിക്കര അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി വധശിക്ഷയ്ക്കു വിധിച്ചത്.
2004 ഏപ്രില്‍ രണ്ടിനായിരുന്നു കൊലപാതകം. ഭാര്യയെ കഴുത്തറുത്ത കൊന്ന കുട്ടികൃഷ്ണന്‍ പിറ്റേദിവസം മകളുമായി പോലീസ് സ്‌റ്റേഷനിലെത്തിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. സംശയത്തെ തുടര്‍ന്നായിരുന്നു കൊലപാതകം.
ജയിലിലായ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം കൃത്യം നടന്ന വീടും സ്ഥലവും വിറ്റ പണവുമായി നാടുവിടുകയും ചെയ്തു. രണ്ടുവര്‍ഷം മുമ്പ് പ്രതി വീണ്ടും പോലീസ് പിടിയിലായി. പിന്നീട് കേസില്‍ വിചാരണ പൂര്‍ത്തിയാവുകയും കോടതി പ്രതിയെ വധശിക്ഷയ്ക്കു വിധിക്കുകയുമായിരുന്നു.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





