21
Jan 2023
Tue
21 Jan 2023 Tue

വിവാഹമോചന കേസ് നിലനിൽക്കുന്ന കോടതി പരിസരത്ത് വച്ച് യുവാവ് ഭാര്യയെ പെട്രോൾ ഒഴിച്ചു തീക്കൊളുത്തി.മലപ്പുറം കുടുംബ കോടതി പരിസരത്താണ് സംഭവമുണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുടുംബപ്രശ്‌നങ്ങളാണ് കൊലപാതക ശ്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. മേലറ്റൂര്‍ സ്വദേശി റൂബീനയ്ക്ക് (37)നേരെയാണ് ആക്രമണം. സംഭവത്തിൽ റൂബീനയുടെ ഭര്‍ത്താവ് മന്‍സൂര്‍ അലിക്കെതിരേ പൊലീസ് കേസെടുത്തു. വിവാഹമോചനവുമായി ബന്ധപ്പെട്ട് കോടതിയില്‍ എത്തിയപ്പോഴാണ് വധശ്രമം.