21
Jun 2025
Tue
21 Jun 2025 Tue
husband stabbed wife

വൈപ്പിന്‍: സ്‌കൂട്ടര്‍ യാത്രക്കിടെയുണ്ടായ കലഹത്തിന് പിന്നാലെ ഭാര്യയെ നടുറോഡില്‍ കുത്തിക്കൊന്ന് യുവാവ്. (Husband stabbed wife to death in Vypin) പള്ളിപ്പുറം തൈപ്പറമ്പില്‍ പ്രീതയാണ (43) ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം ഭര്‍ത്താവ് സുരേഷ് തോമസ്(53) മുനമ്പം പൊലീസ സറ്റേഷനിലെത്തി കീഴടങ്ങി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിങ്കളാഴ്ച രാത്രി എട്ടോടെ പള്ളിപ്പുറം സെന്റ മേരീസ് സ്‌കൂളിന് പടിഞ്ഞാറ ഭാഗത്താണ സംഭവം. ഇരുവരും സ്‌കൂട്ടറില്‍ സഞ്ചരിച്ചുകൊണ്ടിരിക്കെയാണ് വഴക്ക് തുടങ്ങിയത്. ഇതിനിടയില്‍ സുരേഷ് സ്‌കൂട്ടര്‍ നിര്‍ത്തി വാഹനത്തില്‍ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

കുത്തേറ്റ അടുത്ത വീട്ടിലേക്ക് ഓടിക്കയറിയ പ്രീതയെ പ്രദേശവാസികള്‍ കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തിന്റെ പിന്നിലാണ് കുത്തേറ്റത്. എറണാകുളം പനമ്പിള്ളിനഗര്‍ സ്വദേശിയാണ് പ്രീത.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക