03
Apr 2023
Thu
03 Apr 2023 Thu

പീരുമേട്: കോടതി വളപ്പില്‍ ഭാര്യയെ കുത്തിവീഴ്ത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. ചക്കുപളം കുങ്കിരിപെട്ടി സ്വദേശിയായ ബിജുവാണ് ഭാര്യ അമ്പിളിയെ പീരുമേട് കോടതി വളപ്പില്‍ വച്ച് കൊല്ലാന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ അമ്പിളിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ചയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുടുംബവഴക്കിനെ തുടര്‍ന്ന് ഇരുവരും ഏതാനുംവര്‍ഷങ്ങളായി വേര്‍പിരിഞ്ഞ് താമസിക്കുകയാണ്. 2018ല്‍ കുമളി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിസ്താരത്തിനാണ് ഇരുവരും കോടതിയില്‍ എത്തിയത്. വിസ്താരത്തിന് ശേഷം അമ്പിളി പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫിസില്‍നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ബിജു കൈയിലുണ്ടായിരുന്ന കത്തി കൊണ്ട് ഇവരുടെ കഴുത്തില്‍ കുത്തുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ അമ്പിളിയെ ആദ്യം പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു. അറസ്റ്റ് ചെയ്ത ബിജുവിനെതിരേ വധശ്രമക്കുറ്റം ചുമത്തി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക