07
Dec 2023
Thu
07 Dec 2023 Thu

ഓർക്കാട്ടേരി കുന്നുമ്മക്കരയിൽ ഭർതൃവീട്ടിൽ ഷബ്നയെന്ന യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിൽപോയ ഭർതൃമാതാവ് അറസ്റ്റിലായി. ഷബ്നയുടെ ഭർത്താവ് ഹബീബിന്റെ മാതാവ് നബീസയാണ് അറസ്റ്റിലായത്. ഷബ്‌നയുടെ മരണത്തിന് പിന്നാലെ ഒളിവിലായിരുന്നു ഇവർ. കോഴിക്കോട്ടെ ലോ‍ഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്. പിടിയിലായ പ്രതിയെ വടകര കോടതിയിൽ ഹാജരാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഷബ്നയുടെ മരണത്തിൽ ഭർതൃവീട്ടുകാർക്കെതിരേ ഗുരുതര ആരോപണങ്ങളാണ് യുവതിയുടെ കുടുംബം ഉന്നയിച്ചിരുന്നത്. ഷബ്നയുടെ മകളുടെ മൊഴി പോലീസ് രേഖപെടുത്തിയിരുന്നു. ഭർത്താവിന്റെ മാതാവും സഹോദരിയും നിരന്തരമായി പീഡിപ്പിച്ചിരുന്നതായും ബന്ധുക്കൾ ആരോപിച്ചിരുന്നു.

കേസിലെ മറ്റുപ്രതികളായ ഷബ്നയുടെ ഭർത്താവ് ഹബീബ്, ഭർതൃസഹോദരി, ഭർതൃപിതാവ് എന്നിവർ ഇപ്പോഴും ഒളിവിലാണ്. കേസിൽ റിമാൻഡിൽ കഴിയുന്ന ഹബീബിന്റെ അമ്മാവൻ ഹനീഫയുടെ ജാമ്യപേക്ഷയും ഒളിവിൽ കഴിയുന്നവരുടെ മുൻകൂർ ജാമ്യാപേക്ഷയും വ്യാഴാഴ്ച പരി​ഗണിക്കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക