ഞാന്‍ മുന്‍ SFI, കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കില്‍ ഗോപിയാശാനെ കാണുമെന്നും സുരേഷ് ഗോപി
|
തൃശൂര്‍: ഞാന്‍ മുന്‍ എസ്എഫ്ഐകാരനാണെന്നും കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കില്‍ ഗോപിയാശാനെ കാണുമെന്നും നടനും തൃശൂരിലെ BJP സ്ഥാനാര്‍ഥിയുമായ സുരേഷ് ഗോപി. തിരഞ്ഞെടുപ്പ് അല്ലാത്തപ്പോഴും അദ്ദേഹത്തെ സന്ദര്‍ശിച്ചിട്ടുണ്ടെന്നും ഇതിനെ ഒന്നും രാഷ്ട്രീയ പശ്ചാത്തലത്തില്‍ കാണുന്നത് ഇഷ്ടമല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. കെ. മുരളീധരന്റെ ബന്ധുവീട്ടില്‍ ചായസത്കാരത്തിനെത്തിയപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. കെ. കരുണാകരന്റെ ഭാര്യ കല്യാണിക്കുട്ടിയമ്മയുടെ സഹോദരി സത്യഭാമയുടെ വസതിയിലാണ് സുരേഷ് ഗോപി എത്തിയത്. സന്ദര്‍ശനത്തില്‍ രാഷ്ട്രീയം സംസാരിച്ചിട്ടില്ലെന്നും വോട്ടഭ്യര്ഥിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഭക്ഷണത്തിന് വിളിച്ചു, വന്നു കഴിച്ചു പോകുന്നു. ഇതിനൊരു രാഷ്ട്രീയ മാനം കാണേണ്ടതില്ലെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.
അദ്ദേഹത്തിന് വൈമുഖ്യമൊന്നുമില്ലെങ്കില് ഇതുപോലെ കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കില്‍ ഞാന്‍ പോകും. അതിനെ ഒന്നും രാഷ്ട്രീയ പശ്ചാത്തലത്തില്‍ കാണുന്നത് ഇഷ്ടമല്ല. തിരഞ്ഞെടുപ്പ് അല്ലാത്തപ്പോഴും അദ്ദേഹത്തെ സന്ദര്‍ശിച്ചിട്ടുണ്ട്. സന്ദര്‍ശനത്തിന് സമ്മതം ഉണ്ടെങ്കില്‍ ഞാന്‍ തീര്‍ച്ചയായും പോകും. ഇല്ലെങ്കിലും ഞാന്‍ ആ സമര്‍പ്പണം ചെയ്യും. ഗുരുവായൂരപ്പന്റെ ദീപസ്തംഭത്തിന് മുമ്പില്‍ വെച്ചിരിക്കുന്ന പെട്ടിക്കുമുകളില്‍ അദ്ദേഹത്തിനുള്ള മുണ്ടും നേര്യതും വെറ്റിലപ്പാക്ക് അടക്കം ഗുരുദക്ഷിണ വെച്ച് പ്രാര്‍ഥിക്കും. ഗോപിയാശാനുള്ള ദക്ഷിണയാണ് എന്ന് പറഞ്ഞു വെച്ചിട്ട് പോകും’, സുരേഷ് ഗോപി പറഞ്ഞു.
എന്റെ വീട്ടിലേക്ക് വോട്ട് തേടി പ്രശാന്ത് വന്നിട്ടില്ലേ? ബി.ജെ.പിയില്‍ ചേര്‍ന്നതിനു ശേഷമാണ് എല്ലാവരും വന്നത്. വന്ന എല്ലാവരേയും സ്വീകരിച്ചിട്ടുണ്ട്. തുല്യപ്രാധാന്യം നല്‍കിയിട്ടുണ്ട്. മുരളിചേട്ടനും വന്നിട്ടുണ്ട്. ഇത് അവഗണനയായി എടുക്കുന്നില്ല. രാഷ്ട്രീയ ബാധ്യതയായിട്ടാണ് ഞാന്‍ കാണുന്നത്. എന്നോടുള്ള അവഗണനയല്ല. എന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് അവരുടെ ഹൃദയത്തിനോട് പോയി ചോദിക്കൂ. ആ സ്നേഹം ഞാന്‍ തൊട്ടറിഞ്ഞിട്ടുണ്ടല്ലോ. ഇതവരുടെ രാഷ്ട്രീയ ബാധ്യത മാത്രമാണ്, സുരേഷ് ഗോപി പറഞ്ഞു. താനൊരു പഴയ എസ്.എഫ്.ഐക്കാരനാണെന്ന് ആവര്‍ത്തിച്ച സുരേഷ് ഗോപി, എം.എ. ബേബിയോട് ചോദിച്ചാല്‍ അക്കാര്യം അറിയാമെന്നും പറഞ്ഞു. എം.എ ബേബിയുടെ ക്ലാസ്സില്‍ ഇരുന്നിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





