07
Jan 2024
Wed
07 Jan 2024 Wed

കരിയറിന്‍റെ തുടക്കകാലത്ത് ബോഡി ഷെയ്മിങ് നേരിട്ടിട്ടുണ്ടെന്ന് നടൻ വിജയ് സേതുപതി. തമിഴിലും ബോളിവുഡിലും ബോഡി ഷെയ്മിങ് നേരിട്ടിട്ടുണ്ടെന്നും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആരാധകരുടെ സ്നേഹം സ്വീകരിക്കുന്നത് ഒരു എനർജി ഡ്രിങ്ക് പോലെയാണ്. ആരാധകർ ആരാധകരാണെന്നും അവരുടെ സ്നേഹം വളരെ സത്യമാണെന്നും ഞാൻ വിശ്വസിക്കുന്നു. ആളുകൾ നിങ്ങളെ സ്നേഹിക്കുമ്പോൾ, നിങ്ങളുടെ ജോലി ആളുകളിൽ എത്തിയിട്ടുണ്ടെന്നും അവർ മനസിലാക്കിയിട്ടുണ്ടെന്നും അവർ നിങ്ങളുടെ ജോലി ശരിക്കും ഇഷ്ടപ്പെടുന്നുവെന്നും മനസിലാക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

ആദ്യമായി ഞാന്‍ മുംബൈയിലെത്തിയപ്പോള്‍ കുറച്ചാളുകള്‍ക്ക് മാത്രമേ എന്നെ അറിയുമായിരുന്നുള്ളൂ. ഇപ്പോൾ ഒരുപാട് ആളുകൾക്ക് അറിയാം. അവർ സിനിമകളെക്കുറിച്ചും എന്റെ വേഷങ്ങളെക്കുറിച്ചും എന്നോട് സംസാരിക്കാൻ വരുന്നു. എനിക്കത് വളരെ സന്തോഷം നൽകുന്നു.

ഇന്ന് ഞാൻ എവിടെ പോയാലും എന്നെ സ്വീകരിക്കുന്നു. അതൊരു അനുഗ്രഹമാണ്. വളരെയധികം ബോഡി ഷെയ്മിങ് നേരിട്ടിട്ടുള്ളയാളാണ് ഞാന്‍. ഞാൻ ഞാനായതിൽ സന്തോഷമുണ്ട്. ഒരിക്കലും ഞാനിത് പ്രതീക്ഷിച്ചിരുന്നില്ലെന്നും വിജയ് സേതുപതി കൂട്ടിച്ചേർത്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക