ഇന്ത്യന്‍ വ്യോമസേനയില്‍ അഗ്‌നിവീര്‍ തിരഞ്ഞെടുപ്പിന് (അഗ്‌നിവീര്‍ വായു 02/2025) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം.
|
നാലുവര്‍ഷമായിരിക്കും സര്‍വീസ്.
ജൂലൈ 8 മുതല്‍ 28 വരെ ഓണ്‍ലൈനായി ആണ് അപേക്ഷിക്കേണ്ടത്.
വിദ്യാഭ്യാസ യോഗ്യത
സയന്‍സ് വിഷയങ്ങള്‍: 50% മാര്‍ക്കോടെ മാത്‌സ്, ഫിസിക്‌സ്, ഇംഗ്ലിഷ് പഠിച്ച് പ്ലസ് ടു ജയം/തത്തുല്യം. ഇംഗ്ലിഷിന് 50% മാര്‍ക്ക് വേണം. അല്ലെങ്കില്‍ 50% മാര്‍ക്കോടെ 3 വര്‍ഷ എന്‍ജിനീയറിങ് ഡിപ്ലോമ ജയം (മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്/ ഓട്ടമൊബീല്‍/കംപ്യൂട്ടര്‍ സയന്‍സ്/ഇന്‍സ്ട്രുമെന്റേഷന്‍ ടെക്‌നോളജി/ഐടി). ഇംഗ്ലിഷിന് 50% മാര്‍ക്ക് വേണം. ഡിപ്ലോമ തലത്തില്‍ ഇംഗ്ലിഷ് ഒരു വിഷയമല്ലെങ്കില്‍ പ്ലസ് ടു/പത്താം ക്ലാസില്‍ ഇംഗ്ലിഷിന് 50% മാര്‍ക്ക് വേണം
അല്ലെങ്കില്‍ 50% മാര്‍ക്കോടെ 2 വര്‍ഷ വൊക്കേഷനല്‍ കോഴ്‌സ് ജയം (ഫിസിക്‌സ്, മാത്‌സ് പഠിച്ച്). ഇംഗ്ലിഷിന് 50% മാര്‍ക്ക് വേണം. വൊക്കേഷനല്‍ കോഴ്‌സിന് ഇംഗ്ലിഷ് ഒരു വിഷയമല്ലെങ്കില്‍ പ്ലസ് ടു/പത്താം ക്ലാസില്‍ ഇംഗ്ലിഷിന് 50% മാര്‍ക്ക് നേടിയിരിക്കണം
സയന്‍സ് ഇതര വിഷയങ്ങള്‍: 50% മാര്‍ക്കോടെ പ്ലസ് ടു ജയം/തത്തുല്യം. ഇംഗ്ലിഷിന് 50% മാര്‍ക്ക് വേണം അല്ലെങ്കില്‍ 50% മാര്‍ക്കോടെ വൊക്കേഷനല്‍ കോഴ്‌സ് ജയം. ഇംഗ്ലിഷിന് 50% മാര്‍ക്ക് വേണം. വൊക്കേഷനല്‍ കോഴ്‌സിന് ഇംഗ്ലിഷ് ഒരു വിഷയമല്ലെങ്കില്‍ പ്ലസ് ടു/പത്താം ക്ലാസില്‍ ഇംഗ്ലിഷിന് 50% മാര്‍ക്ക് നേടിയിരിക്കണം സയന്‍സ് പഠിച്ചവര്‍ക്ക് സയന്‍സ് ഇതര വിഭാഗങ്ങളിലേക്കും അപേക്ഷിക്കാം. ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ ഫോം പൂരിപ്പിക്കുമ്പോള്‍ ഇവര്‍ക്ക് സയന്‍സ്, സയന്‍സ് ഇതര വിഷയങ്ങളുടെ പരീക്ഷയില്‍ ഒറ്റ സിറ്റിങ്ങില്‍ പങ്കെടുക്കാന്‍ ഓപ്ഷന്‍ ലഭിക്കും.
ശാരീരിക യോഗ്യത
ഉയരം: പുരുഷന്മാര്‍ക്ക്: കുറഞ്ഞത് 152.5 സെ.മീ; സ്ത്രീകള്‍ക്ക്: 152 സെ.മി.
തൂക്കം: ഉയരത്തിനും പ്രായത്തിനും ആനുപാതികം.
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://chat.whatsapp.com/IleFl3Rk40v80C2lXQ1OnQ
വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.
https://www.instagram.com/ntlcareer
ശാരീരികക്ഷമത: പുരുഷന്‍: 7 മിനിറ്റില്‍ 1.6 കിലോമീറ്റര്‍ ഓട്ടം, നിശ്ചിത സമയത്തിനുള്ളില്‍ 10 പുഷ് അപ്, 10 സിറ്റ് അപ്, 20 സ്‌ക്വാട്‌സ് എന്നിവ പൂര്‍ത്തിയാക്കണം; സ്ത്രീ: 8 മിനിറ്റില്‍ 1.6 കിലോമീറ്റര്‍ ഓട്ടം, നിശ്ചിത സമയത്തിനുള്ളില്‍ 10 സിറ്റ് അപ്, 15 സ്‌ക്വാട്‌സ് എന്നിവ പൂര്‍ത്തിയാക്കണം.
പ്രായം: 2004 ജൂലൈ 3നും 2008 ജനുവരി 3നും മധ്യേ ജനിച്ചവരാകണം (രണ്ടു തീയതിയും ഉള്‍പ്പെടെ). എന്റോള്‍ ചെയ്യുമ്പോള്‍ പ്രായപരിധി 21.
ഫീസ്: 550.
യോഗ്യതാസര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ, ഒപ്പ്, വിരലടയാളം എന്നിവയും 18 വയസ്സ് തികയാത്തവര്‍ രക്ഷിതാവിന്റെ ഒപ്പും വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചിരിക്കുന്ന മാതൃകയില്‍, അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം വെബ്‌സൈറ്റില്‍ ലഭിക്കും.
അപേക്ഷകര്‍ക്ക് സഹായത്തിനായി 04842427010, 9188431093 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
ഒക്ടോബര്‍ 18 മുതല്‍ ആയിരിക്കും ഓണ്‍ലൈന്‍ പരീക്ഷ.
വിശദമായ വിജ്ഞാപനം https://Agnipathvayu.cdac.in, https://careerindianairforce.cdac.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.
IAF Announces Agniveer Vayu 2024 Recruitment for 02/2025 Intake: Registration Starts July 8, Exam on October 18


