03
Jul 2024
Tue
03 Jul 2024 Tue
IAS officer s wife committed suicide who eloped with goon leader

​ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടിയ ഐഎഎസുകാരന്റെ ഭാര്യ ഭർതൃവീട്ടിൽ തിരിച്ചെത്തിയ ശേഷം ജീവനൊടുക്കി. ​ഗുജറാത്തിലാണ് സംഭവം. ​ഗാന്ധിന​ഗറിലെ സെക്ടർ 19ലെ ഭർത്താവിന്റെ വീട്ടിൽ കഴിഞ്ഞദിവസമാണ് 45കാരിയായ സൂര്യാ ജയ് തിരികെയെത്തിയത്. തുടർന്ന് ആത്മഹത്യക്കു ശ്രമിച്ച യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിൽസയിരിക്കെ മരിക്കുകയായിരുന്നു. ഒമ്പതു മാസം മുമ്പാണ് സൂര്യ ​ഗുണ്ടാനേതാവിനൊപ്പം ഇറങ്ങിപ്പോയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

​ഗുജറാത്ത് ഇലക്ട്രിസിറ്റി റ​ഗുലേറ്ററി കമ്മീഷനിലെ സെക്രട്ടറിയായ രഞ്ജീത് കുമാർ ആണ് സൂര്യയുടെ ഭർത്താവ്. സൂര്യയെ വീട്ടിൽ പ്രവേശിപ്പിക്കരുതെന്ന് രഞ്ജീത് കുമാർ വീട്ടുജോലിക്കാർക്ക് നിർദേശം നൽകിയിരന്നു. തമിഴ്നാട്ടിലെ മധുരയിൽ നിന്ന് 14കാരനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയായ സൂര്യ അറസ്റ്റ് ഭയന്നാണ് ഭർത്താവിന്റെ വീട്ടിൽ മടങ്ങിയെത്തിയതെന്നാണ് വിവരം.

2023 മുതൽ ദമ്പതികൾ ഒരുമിച്ചല്ല താമസമെന്നും വിവാഹമോചനത്തിന് കോടതിയെ സമീപിച്ചിട്ടുണ്ടെന്നും രഞ്ജീത് കുമാറിന്റെ അഭിഭാഷകൻ പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക