ദുബൈ: എട്ട് വര്‍ഷത്തിന് ശേഷം വിരുന്നെത്തുന്ന ചാംപ്യന്‍സ് ട്രോഫിക്ക് ഇക്കുറി ദുബായിയും പാകിസ്താനും സംയുക്തമായാണ് ആതിഥ്യമരുളുന്നത്. (ICC Champions Trophy 2025: Teams, schedule, venues, tickets) മല്‍സരത്തിന് സ്റ്റേഡിയത്തിനകത്ത് പ്രവേശിക്കാന്‍ എന്ത് വിലകൊടുത്തും ടിക്കറ്റുകള്‍ കരസ്ഥമാക്കാനുള്ള ശ്രമത്തിലാണ് ദുബയിലെ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള കളി ഭ്രാന്തന്മാര്‍. അതിനിടെയാണ് ഗംഭീര ഓഫറുമായി ദുബയിലെ ഒരു കമ്പനി രംഗത്തെത്തിയിരിക്കുന്നത്.
|
Champions Trophy ക്രിക്കറ്റിലെ ഇന്ത്യയുടെ മത്സരങ്ങള്‍ കാണാന്‍ തൊഴിലാളികള്‍ക്ക് സൗജന്യ ടിക്കറ്റുകള്‍ നല്‍കുന്നത് ക്രിക്കറ്റ് പ്രേമിയും ഡാന്യൂബ് ഗ്രൂപ്പിന്റെ വൈസ് ചെയര്‍മാനുമായ ഇന്ത്യന്‍ വ്യവസായി അനീസ് സാജനാണ്. കമ്പനിയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി (സിഎസ്ആര്‍) പരിപാടിയുടെ ഭാഗമായാണ് ഓഫര്‍.
ഇന്ത്യയുടെ മൂന്ന് മത്സരങ്ങളും ആദ്യ സെമിഫൈനല്‍ മത്സരവും കാണാനുള്ള ടിക്കറ്റുകളാണ് അനീസ് നല്‍കുന്നത്. ഡാന്യൂബ് ഗ്രൂപ്പിന്റെ കീഴില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഇന്ത്യ-പാക് മത്സരമുള്‍പ്പെടെ ദുബൈ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മുഴുവന്‍ മത്സരങ്ങളും സൗജന്യമായി കാണാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്.
ഡാന്യൂബ് ജീവനക്കാര്‍ക്ക് നാല് പ്രധാന മത്സരങ്ങള്‍ക്ക് ഒരു മത്സരത്തിന് 60 ടിക്കറ്റുകള്‍ എന്ന തോതില്‍ ലഭിക്കും. താത്പര്യമുള്ള എല്ലാ തൊഴിലാളികള്‍ക്കും തുല്യ അവസരം ഉറപ്പാക്കിക്കൊണ്ട് നറുക്കെടുപ്പിലൂടെയാണ് ടിക്കറ്റുകള്‍ നല്‍കിയത്.
ബംഗ്ലാദേശ്, പാകിസ്താന്‍, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള താത്പര്യമുള്ള തൊഴിലാളികളെ നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്തിയിരുന്നു.
മത്സരങ്ങളുടെ ടിക്കറ്റുകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ വിറ്റുതീരുന്ന സാഹചര്യമാണുള്ളത്. അതിനിടയില്‍ സാധാരണക്കാരായ ക്രിക്കറ്റ് ആരാധകര്‍ക്ക് പ്രത്യേകിച്ച് തൊഴിലാളികള്‍ക്ക് ടിക്കറ്റ് ലഭിക്കുക എന്നത് ഏറെക്കുറെ അസാധ്യമാണെന്ന് ബോധ്യമായതുകൊണ്ടാണ് ഇങ്ങിനെയൊരു പദ്ധതി തയ്യാറാക്കിയതെന്ന് അനീസ് സാജന്‍ പറയുന്നു.
കൂടാതെ സ്റ്റേഡിയത്തില്‍ നിന്ന് ലഘുഭക്ഷണവും വെള്ളവും ലഭ്യമാക്കുന്നതിന് കമ്പനി ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഗ്രൂപ്പുകള്‍, മല്‍സരങ്ങള്‍ (Opening Match, Champions Trophy Final)
രണ്ട് ഗ്രൂപ്പുകളായി തിരിച്ചുള്ള റൗണ്ട് റോബിന്‍ മല്‍സരങ്ങളില്‍ ഓരോ ഗ്രൂപ്പില്‍ നിന്നും മികച്ച രണ്ട് ടീമുകള്‍ വീതം സെമിഫൈനലിലെത്തും.
ഗ്രൂപ്പ് എ: പാകിസ്താന്‍, ബംഗ്ലാദേശ്, ഇന്ത്യ, ന്യൂസിലന്റ്
ഗ്രൂപ്പ് ബി: ആസ്‌ത്രേലിയ, സൗത്ത് അഫ്രിക്ക, അഫ്ഗാനിസ്താന്‍, ഇംഗ്ലണ്ട്
ആദ്യ മല്‍സരം (Champions Trophy venue)
ഫെബ്രുവരി 19ന് കറാച്ചി ഇന്റര്‍നാഷനാല്‍ സ്റ്റേഡിയത്തില്‍ പാകിസ്താനും ന്യൂസിലന്റും തമ്മിലാണ് ആദ്യ മല്‍സരം. മാര്‍ച്ച് 9ന് ഫൈനല്‍ നടക്കും. ഇന്ത്യ പാകിസ്താനില്‍ വച്ച് കളിക്കാന്‍ തയ്യാറാകാത്തതിനാല്‍ ഇന്ത്യ യോഗ്യത നേടുന്നതിന് അനുസരിച്ചായിരിക്കും ഫൈനല്‍ വേദി തിരഞ്ഞെടുക്കുക.
ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 2 വരെയാണ് ഗ്രൂപ്പ് സ്റ്റേജ്. മാര്‍ച്ച് 4നും 5നും സെമി ഫൈനലുകള്‍ നടക്കും.
ഇന്ത്യ കളിക്കുന്ന മൂന്ന് ഗ്രൂപ്പ് മല്‍സരങ്ങളും ഒരു സെമി ഫൈനലും(മാര്‍ച്ച് 4) ആണ് ദുബയില്‍ നടക്കുന്നത്. ഇന്ത്യ ഫൈനലില്‍ പ്രവേശിക്കുകയാണെങ്കില്‍ ഫൈനല്‍ മല്‍സരവും ദുബയിലായിരിക്കും.
ALSO WATCH


