15
Feb 2025
Wed
15 Feb 2025 Wed
INDIANS DEPORTED

പാനമ സിറ്റി: ഇന്ത്യക്കാര്‍ 300 അനധികൃത കുടിയേറ്റക്കാരെ പാനമയിലേക്ക് കടത്തി അമേരിക്കന്‍ ഭരണകൂടം. (he US deported 300 migrants from various countries to Panama)ഇവരെ പാനമയിലെ ഒരു ഹോട്ടലില്‍ പൂട്ടിയിട്ടിരിക്കുകയാണ്. പുറത്തേക്ക് ഇറങ്ങാന്‍ അനുവമതിയില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാടുകടത്തിയവരുടെ പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ അമേരിക്ക പിടിച്ചെടുത്തിരുന്നു. ഇന്ത്യക്കാര്‍ക്കു പുറമേ ഇറാന്‍, നേപ്പാള്‍, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, പാകിസ്താന്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഹോട്ടലിലുള്ളത്.

ഇവരില്‍ ചിലരെ അതത് രാജ്യങ്ങളിലേക്ക് അമേരിക്കയ്ക്ക് നേരിട്ട് അയയ്ക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് എല്ലാവരെയും ഒരുമിച്ച് പാനമയിലേക്ക് നാടുകടത്തിയത്.

പാനമയിലെ ഡിറ്റന്‍ഷന്‍ സെന്ററില്‍ കഴിയുന്നവര്‍ക്ക് അന്താരാഷ്ട്ര സംഘടനകളുടെ സഹായത്തോടെ സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകാനുള്ള അവസരമൊരുക്കി കൊടുക്കും.

ALSO READ: അമേരിക്കയില്‍ നിന്ന് ഇന്ത്യക്കാരെ നാട് കടത്തിയത് കൈകാലുകള്‍ ബന്ധിച്ച്; വിലങ്ങഴിച്ചത് അമൃത്‌സറില്‍ ഇറങ്ങിയ ശേഷം

എന്നാല്‍, ഡിറ്റന്‍ഷന്‍ സെന്ററിലുള്ള 40 ശതമാനം ആളുകളും സ്വമേധയാ മടങ്ങിപ്പോകാന്‍ തയ്യാറല്ലാത്തവരാണെന്നാണ് പാനമ അധികൃതര്‍ വ്യക്തമാക്കുന്നത്. സ്വന്തം രാജ്യത്ത് രക്ഷയില്ലെന്നും ഞങ്ങളെ സഹായിക്കണമെന്നും താമസിക്കുന്ന ഹോട്ടലിന്റെ ജനലുകളില്‍ ഇവര്‍ എഴുതി പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്.

അമേരിക്കയും പാനമയും തമ്മിലുള്ള ധാരണ പ്രകാരം ഇവര്‍ക്ക് ഭക്ഷണം, മരുന്ന് എന്നിവ എത്തിക്കും. അമേരിക്കയിലുള്ള അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാന്‍ ഒരു പാലമായി പ്രവര്‍ത്തിക്കാമെന്ന് പാനമ നേരത്തെ സമ്മതിച്ചിരുന്നു.

ചെലവുകള്‍ അമേരിക്ക വഹിക്കുകയും ചെയ്യും. സമാനമായ ധാരണ കോസ്റ്ററീക്കയുമായും അമേരിക്ക നടപ്പാക്കിയിട്ടുണ്ട്. പാനമയിലേക്ക് എത്തിച്ചതുപോലെ വന്‍തോതില്‍ കോസ്റ്ററീക്കയിലേക്കും അനധികൃത കുടിയേറ്റക്കാരെ അമേരിക്ക ഇന്ന് നാടുകടത്തും.

നാടുകടത്തുന്ന വീഡിയോ പങ്കുവെച്ച് വൈറ്റ്ഹൗസ്

അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്ന വീഡിയോ എക്സിൽ പങ്കുവെച്ച് വൈറ്റ്ഹൗസ്. പങ്കുവെച്ചിരിക്കുന്ന വീഡിയോ ദൃശ്യങ്ങളും അതിന് വൈറ്റ്ഹൗസ് നൽകിയിരിക്കുന്ന കുറിപ്പുമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

‘Haha Wow’ എന്ന് കുറിച്ച് ഇലോൺ മസ്ക് ഈ വീഡിയോ റീട്വീറ്റ് ചെയ്തിട്ടുണ്ട്. ‘എഎസ്എംആർ: അനധികൃത അന്യഗ്രഹ നാടുകടത്തൽ വിമാനം’ എന്ന കുറിപ്പോടെയാണ് വീഡിയോ ദൃശ്യങ്ങൾ എക്സിൽ വൈറ്റ്ഹൗസ് പങ്കുവെച്ചിരിക്കുന്നത്.

അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിന് മുമ്പുള്ള നടപടികൾ അടക്കം ദൃശ്യവത്കരിക്കുന്ന വീഡിയോ ആണ് വൈറ്റ്ഹൗസ് പങ്കുവെച്ചിരിക്കുന്നത്. ഒരു കൂട്ടം കൈവിലങ്ങുകളും ചങ്ങലകളും ഒരു കൊട്ടയിൽ നിന്ന് വലിച്ചെടുത്ത് എയർപോർട്ടിൻ്റെ ടാർമാക്കിൽ വയ്ക്കുന്നതും അപ്പോൾ ചങ്ങലകൾ മുഴങ്ങുന്ന ശബ്ദ​വും വീഡിയോയിലുണ്ട്.

ചങ്ങലയുടെ ശബ്ദം കൂടി ഉൾപ്പെടുന്ന വീഡിയോയിൽ നോൺക്ലിനിക്കൽ പദമായ ‘എഎസ്എംആർ’ എന്ന് ഉപയോ​ഗിച്ചിരിക്കുന്നതാണ് ഇപ്പോൾ ചർച്ചയാകുന്നത്. “ഓട്ടോണമസ് സെൻസറി മെറിഡിയൻ റെസ്‌പോൺസ്” എന്നതിനർത്ഥം വരുന്ന ഈ പദം വൈറ്റ്ഹൗസ് ഇത്തരമൊരു വീഡിയോയിൽ പങ്കുവെച്ചത് അസാധാരണമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഒരു പ്രതലത്തിൽ എന്തെങ്കിലും ഉരയുമ്പോഴോ നഖം തട്ടുകയോ ചെയ്യുന്നത് പോലുള്ള അസാധാരണമായ ശബ്ദങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോകൾ കാണുമ്പോൾ ചില ആളുകൾക്ക് അനുഭവപ്പെടുന്ന സുഖകരവും ഇക്കിളിപ്പെടുത്തുന്നതുമായ അവസ്ഥയെ സൂചിപ്പിക്കുന്ന ‘നോൺക്ലിനിക്കൽ’ പദമെന്ന നിലയിലാണ് ‘എഎസ്എംആർ’ ഉപയോഗിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

തിനിടെ അനധികൃത കുടിയേറ്റക്കാരെ അന്യഗ്രഹ ജീവികൾ എന്ന് വൈറ്റ്ഹൗസ് വിശേഷിപ്പിച്ചിരിക്കുന്നതും ചർച്ചയാകുന്നുണ്ട്.

ALSO WATCH