08
Oct 2023
Fri
08 Oct 2023 Fri

പാകിസ്ഥാന് ഇന്ന് ജയിച്ചേ മതിയാകൂ; ടോസ് കിട്ടി ദക്ഷിണാഫ്രിക്കക്കെതിരെ ബാറ്റ് ചെയ്യുന്നു; 5 ഓവറില്‍ ഒരു വിക്കറ്റിന് 20 റണ്‍സ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചെന്നൈ: ലോകകപ്പില്‍ നോക്കൗട്ട് പ്രതീക്ഷ നിലനിര്‍ത്താന്‍ പാകിസ്ഥാന് ഇന്ന് ജയം അനിവാര്യം. മികച്ച ബാറ്റിങുമായി കളം നിറയുന്ന ദക്ഷിണാഫ്രിക്കയാണ് എതിര്. ചെപ്പോക്കില്‍ നടക്കുന്ന കളിയില്‍ ടോസ് ഭാഗ്യം ലഭിച്ച പാകിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. പനിയെ തുടര്‍ന്ന് പേസര്‍ ഹസന്‍ അലി ഇന്ന് പാക് നിരയില്‍ കളിക്കുന്നില്ല.

കളി 5 ഓവര്‍ പിട്ടുമ്പോള്‍ ഒരു വിക്കറ്റിന് 26 റണ്‍സ് എന്ന നിലയിലാണ് പാകിസ്താന്‍. 17 പന്തില്‍നിന്ന് 9 റണ്‍സെടുത്ത അബ്ദുല്ല ഷഫീഖാണ് പുറത്തായത്.

പാകിസ്ഥാനെതിരെ 1999 ലോകകപ്പിലാണ് അവസാനമായി ദക്ഷിണാഫ്രിക്ക വിജയിച്ചത്. 24 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാനാണ് അവര്‍ ഇറങ്ങുന്നത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക