25
Nov 2024
Mon
25 Nov 2024 Mon
drug resistant bacteria in broiler chicken

തിരുവനന്തപുരം: കേരളത്തില്‍ വില്‍പ്പന നടത്തുന്ന ഇറച്ചിക്കോഴികളില്‍ മരുന്നുകളെ അതിജീവിക്കുന്ന അതീവ അപകടകാരികളായ ബാക്ടീരിയകള്‍.(ICMR study: drug-resistant-bacteria-found-in-broiler-chickens-in-kerala)  ആന്റിബയോട്ടിക് പ്രതിരോധം എന്നറിയപ്പെടുന്ന ഈ ഗുരുതര സാഹചര്യത്തെ തടയുന്നതിന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ തീവ്രയജ്ഞം നടക്കുമ്പോഴാണ് ഐസിഎംആറിന്റെ നിര്‍ണായകമായ കണ്ടെത്തല്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേരളത്തിനു പുറമേ, തെലങ്കാനയില്‍നിന്നുള്ള സാമ്പിളുകളിലും ഇത്തരം ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. വ്യവസായികാടിസ്ഥാനത്തിലുള്ള പ്രൗള്‍ട്രി ഫാമുകളില്‍ കോഴിവളര്‍ത്തലിന് വ്യാപകമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം.

ALSO READ: 14 വര്‍ഷമായി ഖത്തറില്‍ കുടുങ്ങിക്കിടക്കുന്ന തൃശൂര്‍ സ്വദേശി മരിച്ചു

ഇതാണ് ആന്റിബയോട്ടിക്കുകളെ അതിജീവിക്കുന്ന ബാക്ടീരിയ സാന്നിധ്യത്തിന് (ആന്റിബയോട്ടിക് പ്രതിരോധം) കാരണമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍.

ഐ.സി.എം.ആറിലെ ശാസ്ത്രജ്ഞന്‍ ഡോ. ഷോബി വേളേരിയുടെ നേതൃത്വത്തില്‍ അജ്മല്‍ അസീം, പ്രാര്‍ഥി സാഗര്‍, എന്‍. സംയുക്തകുമാര്‍ റെഡ്ഡി എന്നിവരടങ്ങുന്ന സംഘമാണ് പഠനം നടത്തിയത്. ഐ.സി.എം.ആര്‍ – നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യനിലെ (ഹൈദരാബാദ്) ഡ്രഗ്‌സ് സേഫ്റ്റി ഡിവിഷന്‍ ഒരു അന്താരാഷ്ട്ര ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.

ദക്ഷിണേന്ത്യയിലെ ബ്രോയിലര്‍ കോഴികളില്‍ ആന്റിബയോട്ടിക് പ്രതിരോധം വര്‍ധിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇതിനെ ശാസ്ത്രീമായി സാധൂകരിക്കുന്ന പഠനങ്ങളുണ്ടായിരുന്നില്ല. വിവിധ മേഖലകളില്‍നിന്ന് കോഴിവിസര്‍ജ്യം ശേഖരിക്കുകയും ഡി.എന്‍.എ വേര്‍തിരിച്ച് പഠന വിധേയമാക്കുകയുമാണ് സംഘം ചെയ്തത്.

ഗ്രാം നെഗറ്റിവ്, ഗ്രാം പോസിറ്റിവ് എന്നിങ്ങനെ രണ്ടുതരത്തിലാണ് ബാക്ടീരിയകളെയാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ഡോ. ഷോബി വേളേരി പറഞ്ഞു. ഏറ്റവും അപകടകാരികളാണ് ഗ്രാം നെഗറ്റിവ് വിഭാഗത്തിലുള്ളവ.

ഗുരുതര രോഗങ്ങള്‍ക്ക് കാരണമാവും

ന്യുമോണിയക്ക് കാരണമാകുന്ന ക്ലബ്‌സില്ല ന്യുമോണിയ സ്റ്റഫലോകോക്കസ്, വയറിളക്ക രോഗങ്ങള്‍ക്ക് കാരണമാകുന്ന ഇ-കോളി, ത്വഗ്‌രോഗങ്ങള്‍ക്ക് കാരണമാകുന്ന സ്റ്റഫലോകോക്കസ് എന്നിവയടക്കം കേരളത്തില്‍ നിന്നുള്ള കോഴികളില്‍ കണ്ടെത്തിയതായി ഐസിഎംആര്‍ അറിയിച്ചു.

ശ്വാസകോശ രോഗങ്ങള്‍ക്കു പുറമേ, മൂത്രാശയ അണുബാധ, ഉദരസംബന്ധമായ അണുബാധ എന്നിവക്ക് കാരണമാകുന്ന ബാക്ടീരിയകളും ഇക്കൂട്ടത്തിലുണ്ട്. പാകം ചെയ്താലും ചില ബാക്ടീരിയകള്‍ നിലനില്‍ക്കും.

നിലവില്‍ ന്യൂമോണിയക്ക് മരുന്നുണ്ട്. പക്ഷേ, അതിജീവന ശേഷി നേടിയ ഈ ബാക്ടീരിയകള്‍ മൂലമുള്ള രോഗബാധകളില്‍ മരുന്നുകള്‍ ഫലിക്കില്ലെന്നതിനാല്‍ ചികിത്സ പ്രതിസന്ധിയിലാകും

കേരളത്തെ മൂന്ന് സോണുകളായി തിരിച്ചാണ് പഠനത്തിനായി സാമ്പിളുകള്‍ സമാഹരിച്ചത്. ഇതില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകള്‍ ഉള്‍പ്പെടുന്ന തെക്കന്‍ മേഖലയിലാണ് ഇത്തരം ബാക്ടീരിയകളുടെ സാന്നിധ്യം ഏറെയുള്ളത്.