ദോഹ: 14 വര്‍ഷമായി നാട്ടിലേക്ക് പോകാന്‍ കഴിയാതെ ഖത്തറില്‍ കുടുങ്ങിക്കിടക്കുന്ന തൃശൂര്‍ സ്വദേശി മരിച്ചു.(Thrissur native, stranded in Qatar for 14 years, dies) തൃശൂര്‍ വെള്ളാങ്ങല്ലൂര്‍ നമ്പിളി വീട്ടില്‍ രാധാകൃഷ്ണനാ(67)ണ് മരിച്ചത്. അസുഖബാധിതനായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
|
സാമ്പത്തിക കേസില്‍പെട്ട് ജയിലില്‍ കഴിയവെ, ഈ വര്‍ഷം ജനുവരിയിലാണ് അസുഖബാധിതനായത്. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു മരണം. ഭാര്യ: ലിജി രാധാകൃഷ്ണന്‍. മകള്‍: ഡോ. ശിഖ.
ഖത്തറില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ബിസിനസ് നടത്തി വരികയായിരുന്നു ഇദ്ദേഹം. ഇതുമായി ബന്ധപ്പെട്ട് ഭീമമായ തുക ബാധ്യതയുള്ളതിനാല്‍ നാട്ടിലേക്ക് മടങ്ങാനോ കേസില്‍ നിന്ന് മോചിതനാവാനോ കഴിയാതെ ഇവിടെ തന്നെ തുടരുകയായിരുന്നു.
അസുഖ ബാധിതനായതിനെ തുടര്‍ന്ന് ഭാര്യയും മകളും ഖത്തറിലെത്തിയിരുന്നു. ഖത്തര്‍ കെ.എം.സി.സി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





