29
Aug 2022
Sun
29 Aug 2022 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജലനിരപ്പ് ഉയര്ന്ന സാഹചര്യത്തില് ഇടുക്കി ഡാം തുറന്നു. 2384.18 അടിയായി ജലനിരപ്പ് ഉയര്ന്നതോടെയാണ് രാവിലെ പത്തിന് ഡാമിന്റെ ഒരു ഷട്ടര് തുറന്നത്. 70 സെന്റി മീറ്റര് ഉയര്ത്തിയ ഷട്ടറിലൂടെ സെക്കന്ഡില് അമ്പതിനായിരം ലിറ്റര് വെള്ളമാണ് പുറത്തേക്ക് വിടുന്നത്.

 

രാവിലെ 9.55ന് ആദ്യ സൈറണും പിന്നീട് രണ്ടാമത്തെ സൈറണും മുഴക്കിയ ശേഷമാണ് മൂന്നാമത്തെ സൈറണും മുഴക്കി 10 മണിക്ക് ഷട്ടറുയര്ത്തിയത്. ആവശ്യമെങ്കില് കൂടുതല് ഷട്ടറുകളയര്ത്തുകയോ വെള്ളത്തിന്റെ അളവ് കൂട്ടുകയോ ചെയ്യുമെന്ന് മന്ത്രി റോഷി അഗസ്റ്റിന് അറയിച്ചിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക