08
Oct 2023
Sun
08 Oct 2023 Sun

ഹമാസ് തീവ്രവാദ സംഘടനയാണെങ്കില്‍ ഇസ്രായേല്‍ തീവ്രവാദ രാഷ്ട്രം, ഫലസ്തീനുള്ള പിന്തുണ ആവര്‍ത്തിച്ച് എം.എ ബേബി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: ഫലസ്തീനുള്ള പിന്തുണ ആവര്‍ത്തിച്ച് മുതിര്‍ന്ന സി.പി.എം നേതാവും പോളിറ്റ് ബ്യൂറോ അംഗവുമായ എം.എ ബേബി. ഹമാസ് തീവ്രവാദ സംഘടനയാണെങ്കില്‍ ഇസ്രായേല്‍ തീവ്രവാദ രാഷ്ട്രമാണെന്നും എം.എ ബേബി പറഞ്ഞു.

ഫലസ്തീന്‍ ജനതക്കു നേരെ പതിറ്റാണ്ടുകളായി ഇസ്രായേല്‍ നടത്തിവരുന്ന ഫാസിസ്റ്റ് ആക്രമണങ്ങളില്‍ സഹികെട്ട് ഹമാസ് നടത്തിയ പ്രത്യാക്രമണമാണിത്. എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നരേന്ദ്രമോദിയുടെ ഇസ്രായേല്‍ അനുകൂല നിലപാട് അത്യന്ത്യം ദൗര്‍ഭാഗ്യകരമാണെന്നും എം.എ ബേബി പ്രതികരിച്ചു. ജറുസലേം തലസ്ഥാനമാക്കി ഫലസ്തീന്‍ രാഷ്ട്രം വേണം. 248 ഫലസ്തീനികളാണ് ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതേ തുടര്‍ന്നാണ് ഹമാസ് ആക്രമണം നടത്തിയത്.

ഫലസ്തീന്‍ രാഷ്ട്രത്തിന്റെ ഭൂപ്രദേശങ്ങള്‍ ഇസ്രായേല്‍ കൈക്കലാക്കി. യു.എന്‍ പ്രമേയം അംഗീകരിക്കണമെന്നും പിടിച്ചെടുത്ത പ്രദേശങ്ങള്‍ വിട്ടു നല്‍കാന്‍ ഇസ്രായേല്‍ തയ്യാറാകണം. പ്രശ്‌നം പരിഹരിക്കാന്‍ ഇരു രാഷ്ട്രങ്ങളും തത്വം പാലിക്കേണ്ടിവരും. ഐക്യരാഷ്ട്രസഭ പ്രമേയം അംഗീകരിക്കണം. അമേരിക്കന്‍ പക്ഷപാതിരാജ്യങ്ങള്‍ക്കൊപ്പം നിന്ന് ഇസ്രായേലിനെ പിന്തുണയ്ക്കുന്നത് ലോകരാഷ്ട്രീയ നീതിക്കും ലോകസമാധാനത്തിനും ഇന്ത്യയുടെ ദേശീയതാല്പര്യങ്ങള്‍ക്കും എതിരാണ്. സ്വതന്ത്ര ഇന്ത്യ എന്നും പാലസ്തീന്റെ സ്വയം നിര്‍ണയാവകാശത്തിനൊപ്പം ആയിരുന്നു. അടുത്ത കാലം വരെയും ഇന്ത്യയ്ക്ക് ഇസ്രായേലുമായി നയതന്ത്രബന്ധം പോലും ഉണ്ടായിരുന്നില്ല. പടിഞ്ഞാറന്‍ ഏഷ്യയില്‍ അമേരിക്കയും ഇംഗ്ലണ്ടും കൂടെ സ്ഥാപിച്ച ഈ മതഭീകരരാഷ്ട്രത്തെ ഇന്ത്യ അംഗീകരിച്ചിരുന്നുപോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ഫേസ്ബുക്കിലും എം.ബി ബേബി തന്റെ നിലപാട് ആവര്‍ത്തിച്ചിരുന്നു. മൊസാദിനോ സുപ്രസിദ്ധമായ റോക്കറ്റ് പ്രതിരോധ സംവിധാനമായ അയണ്‍ ഡോമിനോ ഈ അക്രമണം തടയാനായില്ല എന്നത് ഇസ്രായേലിന്റെ മുഖത്തേറ്റ കനത്ത അടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

ഇസ്രായേല്‍ ഫലസ്തീനികള്‍ക്ക് നേരെ നടത്തുന്ന അടിച്ചമര്‍ത്തലും അക്രമവും അവരുടെ പ്രദേശങ്ങള്‍ കയ്യേറി വച്ചിരിക്കുന്നതും അവസാനിപ്പിച്ച് സമാധാന ചര്‍ച്ചയിലേക്ക് വരികയാണ് വേണ്ടത്. ഫലസ്തീനികളുടെ ദീര്‍ഘകാല സുഹൃത്തായ ഇന്ത്യ സമാധാനത്തിന് മുന്‍കൈ എടുക്കണമെന്നും എം.എ ബേബി ഫേസ്ബുക്ക് കുറിച്ചിരുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക