03
Dec 2023
Sat
03 Dec 2023 Sat

പൂർവവിദ്യാർഥി സം​ഗമത്തിൽ സംസാരിക്കുന്നതിനിടെ ​ഹൃദയാഘാതത്തെ തുടർന്ന് ഐഐടി പ്രഫസർ മരിച്ചു. കാൺപൂർ ഐഐടിയിലെ ഡീൻ കൂടിയായ പ്രഫ സമീർ ഖാണ്ഡേക്കർ ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് കാംപസിൽ പൂർവവിദ്യാർഥി സം​ഗമം നടന്നത്. വേദിയിൽ സംസാരിച്ചുകൊണ്ടുനിൽക്കെ പ്രഫ സമീർ കുഴഞ്ഞുവീഴുകയായിരുന്നു. ആരോ​ഗ്യം ഏവരും കാത്തുസൂക്ഷിക്കണമെന്ന ഉപദേശം അദ്ദേഹം പങ്കുവയ്ക്കുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. ഉടൻ ആശുപത്രിയിലെത്തെച്ചെങ്കിലും മരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക