05
Oct 2023
Mon
05 Oct 2023 Mon

​ഗാസയിലേക്ക് ഭക്ഷണവും വെള്ളവും ഇന്ധനവും വൈദ്യുതിയും പാചകവാതകവും അടക്കമുള്ള അവശ്യവസ്തുക്കൾ എത്തുന്നത് തടയാൻ കർശന ഉപരോധമേർപ്പെടുത്തിയതായി ഇസ്രായേൽ പ്രതിരോധമന്ത്രി യോവ് ​ഗാലന്റ്. ഹമാസ് നടത്തിയ അപ്രതീക്ഷിത കടന്നാക്രമണത്തിൽ പതറിപ്പോയ ഇസ്രായേൽ പലസ്തീനെതിരേ ആക്രമണം തുടരുകയാണ്. ​

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗാസയിൽ 510 പലസ്തീനികളും ഇസ്രായേലിൽ 800ലേറെ പേരും ആക്രമണങ്ങളിൽ മരിച്ചതായാണ് ഔദ്യോ​ഗിക കണക്കുകൾ. വർഷങ്ങളായി ഇസ്രായേലിന്റെ ഉപരോധത്തെ അതിജീവിച്ചുവരുന്ന ഹമാസിന്റെ നിയന്ത്രണത്തിലുള്ള പ്രദേശമാണ് ​ഗാസ. 2001ൽ ഇസ്രായേൽ ​ഗാസയിലെ ഏക അന്താരാഷ്ട്ര വിമാനത്താവളം തകർത്തതിനു ശേഷം ഇവിടെ ഒരു വിമാനത്താവളം പോലുമില്ല. ദിവസത്തിൽ 13 മണിക്കൂറിൽ താഴെ മാത്രമാണ് ​ഗാസയിൽ വൈദ്യുതി ലഭിക്കുന്നതെന്നാണ് യുഎൻ വ്യക്തമാക്കുന്നത്. ​ഗാസയിലേക്ക് നൽകുന്ന വെള്ളം 96 ശതമാനവും ഉപയോ​ഗശൂന്യമാണെന്നാണ് യുനിസെഫിന്റെ കണ്ടെത്തൽ.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക