ബെഗംളൂരു: സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ നിര്‍ത്തിയിട്ട പെട്രോള്‍ ടാങ്കറിന് മുന്നില്‍ പ്ലാസ്റ്റിക് കവറില്‍ പെട്രോള്‍ നിറച്ച് പടക്കമിട്ട് പൊട്ടിച്ച് യുവാക്കളുടെ സാഹസം. കര്‍ണാടകയിലെ ഹാസനിലാണ് സംഭവം. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം പിഴ ഈടാക്കി വിട്ടയച്ചു.
|
സംഭവത്തിന്റെ 25സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്ലാസ്റ്റിക് കവറില്‍ പെട്രോള്‍ നിറച്ച ശേഷം കവറില്‍ പടക്കമിട്ട് കെട്ടിവെയ്ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. പിന്നീട് ഈ കവര്‍ നിര്‍ത്തിയിട്ട ടാങ്കറിന് മുന്നില്‍ വെയ്ക്കുകയും തീകൊളുത്തുകയുമായിരുന്നു.
ALSO READ: പാണക്കാട് തങ്ങള്‍ മരിച്ചുകിട്ടാന്‍ ഹക്കീം ഫൈസി പ്രാര്‍ഥിച്ചുവെന്ന് സമസ്ത നേതാവ്
തീകൊളുത്തയ ശേഷം യുവാക്കള്‍ സുരക്ഷിത സ്ഥാനത്തേക്ക് ഓടിമാറുകയായിരുന്നു. ടാങ്കറിലേക്ക് തീ ആളിപ്പടരാതിരുന്നത് വലിയ അപകടം ഒഴിവാക്കി.
ആയുര്‍വേദ ബിരുദ വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായ യുവാക്കള്‍. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.


