31
Aug 2022
Wed
31 Aug 2022 Wed

മുസ് ലിംകളെ ഭീകരവാദികളായി ചിത്രീകരിച്ച് പഞ്ചാബിലെ സർക്കാർ സ്കൂളിൽ നാടകം. അതേസമയം മുസ് ലിംകളെ മുഴുവൻ തീവ്രവാദികളായി ചിത്രീകരിച്ച നാടകം സർക്കാർ സ്കൂളിൽ അരങ്ങേറിയ സംഭവത്തിൽ ആം ആദ്മി സർക്കാർ മാപ്പ് പറയണമെന്ന് കോൺ​ഗ്രസ് നേതാവും എംഎൽഎയുമായ സുഖ്പാൽ സിങ് ഖൈര ആവശ്യപ്പെട്ടു. 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

നാടകത്തിൽ നിന്നുള്ള തൊപ്പിധരിച്ച മുസ് ലിംതീവ്രവാദി സൈനികരുടെ തോക്കിൻമുമ്പിൽ നിലത്തുകിടക്കുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്. കപുർതല ജില്ലയിലെ ഭോലാത് മണ്ഡലത്തിലെ സർക്കാർ സ്കൂളിലായിരുന്നു കുട്ടികളുടെ വിവാദ നാടകം അരങ്ങേറിയത്. 

 

സർക്കാർ തന്നെ മുസ് ലിംകളെ ഭീകരവാദികളായി ചിത്രീകരിക്കുകയാണെന്നും അതിനാൽ സർക്കാർ മുസ് ലിം സമൂഹത്തോട് മാപ്പ് ചോദിക്കണമെന്നും ഖൈര ആവശ്യപ്പെട്ടു. 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക