08
Oct 2023
Thu
08 Oct 2023 Thu

ലോകകപ്പില്‍ ഇന്ന് ഇന്ത്യ – ബംഗ്ലാദേശ് പോരാട്ടം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പൂനെ: ലോകകപ്പില്‍ അപരാജിത കുതിപ്പ് തുടരുന്ന ഇന്ത്യക്ക് ഇന്ന് ബംഗ്ലാദേശ് പരീക്ഷണം. മഹാരാഷ്ട്രയിലെ പുനെയില്‍ എം.സി.എ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ടുമുതലാണ് മത്സരം. റണ്ണൊഴുകും പിച്ചായിരിക്കും പുനെയിലേതെന്നാണ് നിഗമനം. ആദ്യം ബാറ്റുചെയ്യുന്ന ടീമിന് നല്ല സ്‌കോര്‍ ഉയര്‍ത്താനായാല്‍ പിന്തുടരുക എളുപ്പമാവില്ല. ഇവിടെ കഴിഞ്ഞ ഏഴു മത്സരങ്ങളില്‍ അഞ്ചിലും ആദ്യ ഇന്നിങ്‌സ് സ്‌കോര്‍ 300 കടന്നിരുന്നു. ഈ മത്സരങ്ങളിലെ ശരാശരി ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ 307 ആണ്. ടോസ് കിട്ടിയാല്‍ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍, സന്ധ്യയോടെ ഇവിടെ നേരിയ മഞ്ഞുവീഴ്ചയുണ്ടാകും. ഇത് രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിന് ബുദ്ധിമുട്ടുണ്ടാക്കാന്‍ സാധ്യതയുണ്ട്.മഴപ്പേടിപുണെയില്‍ അടുത്തദിവസങ്ങളിലൊന്നും മഴയുണ്ടായിരുന്നില്ല. എന്നാല്‍, ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെ അപ്രതീക്ഷിതമായി അല്‍പനേരം ചാറ്റല്‍മഴ പെയ്തത് ആശങ്കയുണ്ടാക്കുന്നുണ്ട്. വ്യാഴാഴ്ച മഴയ്ക്കു സാധ്യതയില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. പകല്‍ മൂന്നുമണിവരെ കനത്ത വെയിലുണ്ട്. ഉച്ചയ്ക്ക് 3032 ഡിഗ്രി സെല്‍ഷ്യസാണ് താപനില.

മത്സരിച്ച എല്ലാ മത്സരങ്ങളിലും മികച്ച വിജയങ്ങളാണ് ടീം നേടിയത്. ടൂര്‍ണമെന്റില്‍ ഇതുവരെ മത്സരിച്ച മൂന്ന് കളികളിലും സമഗ്ര ആധിപത്യം പുലര്‍ത്തിയാണ് ഇന്ത്യ വിജയങ്ങള്‍ നേടിയെടുത്തത്. അതില്‍ എടുത്തു പറയേണ്ടതാണ് ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം. മൂന്ന് മത്സരങ്ങളിലായി ആകെ 142 ഒവറുകള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞു. 648 റണ്‍സ് ആകെ വഴങ്ങിയപ്പോള്‍ 4.55 ഇക്കണോമിയില്‍ എതിരാളികളുടെ 28 വിക്കറ്റ് വീഴ്ത്താന്‍ ബൗളിങ് നിരക്കായി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക