22
Jan 2023
Fri
22 Jan 2023 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭുവനേശ്വർ: ഹോക്കി ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയത്തോടെ തുടക്കം. പൂൾ ഡിയിൽ സ്‌പെയിനിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇന്ത്യ തകർത്തത്.

റൂർക്കല ബിർസാമുണ്ട സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അമിത് രോഹിദാസും ഹാർദിക് സിങ്ങുമാണ് ഇന്ത്യയ്ക്ക് വേണ്ടി സ്‌കോർ ചെയ്തതത്. ഈ വിജയത്തോടെ ഇന്ത്യ പൂൾ ഡിയിൽ രണ്ടാം സ്ഥാനത്തെത്തി. മൂന്ന് പോയന്റാണ് ഇന്ത്യയ്ക്കുള്ളത്. ഇംഗ്ലണ്ടാണ് ഒന്നാമത്. ഇംഗ്ലണ്ടിനും മൂന്ന് പോയന്റാണുള്ളത് എന്നാൽ ഗോൾ വ്യത്യാസത്തിൽ അവർ മുന്നിലെത്തി.

48 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഇത്തവണ കപ്പ് നേടുക എന്നതാണ് ഹർമൻപ്രീത് സിങിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ലക്ഷ്യം. അവസാനം നടന്ന 2018 ലോകകപ്പിൽ ആറാം സ്ഥാനം കൊണ്ട് ഇന്ത്യയ്ക്ക് തൃപ്തിപ്പെടേണ്ടി വന്നു.