ഇന്ത്യന്‍ പ്രതിരോധക്കോട്ട കാത്ത അനസ് തിരിച്ചുവരുന്നു; കളി ഇനി ഗോകുലത്തിനൊപ്പം
|
കോഴിക്കോട്: വര്‍ഷങ്ങളോളം ഇന്ത്യന്‍ പ്രതിരോധക്കോട്ട കാത്ത മലയാളിയായ അനസ് എടത്തൊടിക തിരിച്ചുവരുന്നു. ഐ ലീഗ് മുന്‍ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സിയിലൂടെയാണ് അനസിന്റെ തിരിച്ചുവരവ്. ആഭ്യന്തര ലീഗിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവ് ഗോകുലം കേരളത്തിന് മാത്രമല്ല, ഇന്ത്യന്‍ ഫുട്‌ബോളിനും ഉണര്‍വാണ്. ഇന്ത്യന്‍ ഫുട്‌ബോളിലെ ടോപ്പ് ഡിവിഷനായ ഐ.എസ്.എല്ലിലേക്ക് യോഗ്യത നേടാനൊരുങ്ങുകയാണ് ഗോകുലം കേരള. ഈ സാഹചര്യത്തില്‍ അനസിന്റെ വരവ് നിര്‍ണായകമാണ്. എഡു ബേഡിയ, മുന്നേറ്റതാരം അലക്‌സ് സാഞ്ചസ്, സ്പാനിഷ് ഡിഫന്‍ഡര്‍ നിലി എന്നിവരെയും ഗോകുലം കേരള ഈ സീസണില്‍ ടീമിലെത്തിച്ചിരുന്നു.
202122ല്‍ ഐഎസ്എല്‍ ക്ലബായ ജംഷഡ്പൂര്‍ എഫ്‌സിക്ക് വേണ്ടിയാണ് അനസ് അവസാനമായി കളിച്ചത്. അവിടെ നാല് മത്സരങ്ങളില്‍ നിന്നായി 33 മിനിറ്റ് മാത്രമെ താരത്തിന് ആയുസുണ്ടായിരുന്നുള്ളൂ. 2019ല്‍ ഇന്ത്യന്‍ ടീമില്‍ നിന്നും അനസ് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. മികച്ച ഫോമില്‍ നിലനില്‍ക്കെ താരത്തിന്റെ അപ്രതീക്ഷിത വിരമിക്കല്‍ ആരാധകരെയും ഞെട്ടിച്ചിരുന്നു. പിന്നീട് അദ്ദേഹത്തെ തിരിച്ചുവിളിക്കുകയായിരുന്നു.
ഐഎസ്എല്ലില്‍ കളിക്കുന്നതിനിടെ പരിക്ക് അലട്ടിയതിനാല്‍ അനസിന് ഇടവേളയെടുക്കാതെ മറ്റു വഴിയില്ലായിരുന്നു. ഈ സമയത്ത് കേരളാ പോലീസില്‍ ജോലിക്ക് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ മുഖ്യ പരിശീലകനായിരുന്ന കാലത്ത് ഇന്ത്യന്‍ ദേശീയ ടീമില്‍ അനസ് എടത്തൊടിക ചെലുത്തിയ സ്വാധീനം മികച്ചതായിരുന്നു.
Experienced Indian centre-back Anas Edathodika will return to the pitch after a hiatus of 1.5 years, signing a contract with Gokulam Kerala FC for the upcoming season of I-League.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





