05
Mar 2026
Thu
05 Mar 2026 Thu
India enters t20 wc final after beat England

രണ്ടാം സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ 7 റണ്‍സിന് കീഴടക്കി ഇന്ത്യ ടി20 ലോകകപ്പ് ഫൈനലില്‍. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സാണ് ഇന്ത്യ നേടിയത്. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സ് മാത്രമേ എടുക്കാനായുള്ളൂ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സഞ്ജു സാംസണ്‍( 42 പന്തില്‍ 89), ഇഷാന്‍ കിഷന്‍ 39, ശിവം ദുബേ 43, ഹാര്‍ദിക് പാണ്ഡ്യ 27, തിലക് വര്‍മ 21 എന്നിവരുടെ മികവിലാണ് ഇന്ത്യ 253 റണ്‍സെടുത്തത്.
മറുപടി ബാറ്റിങ്ങില്‍ സെഞ്ച്വറിയോടെ(48 പന്തില്‍ 105)ജേക്കബ് ബെതല്‍ ഇന്ത്യയെ വിറപ്പിച്ചു. ജോസ് ബട്ട്‌ലര്‍ 25, വില്‍ ജാക്‌സ്(35), സാം കുറന്‍ 18, ജോഫ്ര ആര്‍ച്ചര്‍ (19*)എന്നിവര്‍ ഇംഗ്ലണ്ടിനെ വിജയത്തിന്റെ തൊട്ടരികെ വരെ എത്തിച്ചു.

സെമി പ്രവേശനത്തിന് ജയം അനിവാര്യമായ കഴിഞ്ഞ മല്‍സരത്തിലെ 97* റണ്‍സ് നേട്ടത്തോടെ കളിയിലെ താരമായ സഞ്ജു സാംസണ്‍ ആണ് സെമി ഫൈനലിലും കളിയിലെ താരം. ഹാര്‍ദിക് പാണ്ഡ്യ രണ്ടും ബുംറ, വരുണ്‍ ചക്രവര്‍ത്തി, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഒന്നുവീതവും വിക്കറ്റുകള്‍ വീഴ്ത്ത്. ശിവം ദുബേ എറിഞ്ഞ അവസാന ഓവറില്‍ ജേക്കബ് ബെതേല്‍ റണ്‍ ഔട്ട് ആയതാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.

എട്ടിന് നടക്കുന്ന കലാശപ്പോരില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെയാണ് നേരിടുക.

ALSO READ: ഇന്ത്യന്‍ പോര്‍വിമാനം കാണാതായി