09
Dec 2025
Mon
09 Dec 2025 Mon
India is Hindu nation says RSS chief Mohan Bhagawat

ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും അതിന് ഭരണഘടനയുടെ അനുമതി ആവശ്യമില്ലെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംബന്ധിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാര്‍ലമെന്റ് എപ്പോഴെങ്കിലും ഭരണഘടന ഭേദഗതി വരുത്തി ആ വാചകം കൂട്ടിച്ചേര്‍ത്താലും ഇല്ലെങ്കിലും തങ്ങളത് കാര്യമാക്കുന്നില്ല. കാരണം തങ്ങള്‍ ഹിന്ദുക്കളാണ്. നമ്മുടെ രാജ്യം ഒരു ഹിന്ദു രാഷ്ട്രവുമാണ്. അതാണ് സത്യം. ജനനത്തിന്റെ അടിസ്ഥാനത്തിലുള്ള ജാതി സംവിധാനം ഹിന്ദുത്വയുടെ മുദ്രയല്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
ജനം ആര്‍എസ്എസിന്റെ ഓഫിസുകളും ശാഖകളും സന്ദര്‍ശിച്ച് സംഘടനയുടെ ജോലികള്‍ മനസ്സിലാക്കണം. ഇതോടെ ആര്‍എസ്എസ് മുസ് ലിം വിരുദ്ധരാണെന്ന തെറ്റിദ്ധാരണ മാറുമെന്നും ആര്‍എസ്എസ് നേതാവ് കൂട്ടിച്ചേര്‍ത്തു.

ALSO READ: സ്‌കാനിങ്ങിനെത്തിയ രോഗിയുടെ അഞ്ചുപവന്റെ സ്വര്‍ണമാല കാണാതായി