സ്‌കാനിങ്ങിനെത്തിയ രോഗിയുടെ അഞ്ചുപവന്റെ സ്വര്‍ണമാല കാണാതായി.കോഴിക്കോട് വടകരയിലെ ബേബി മെമ്മോറിയില്‍ ആശുപത്രിയിലാണ് സംഭവം. ന്യൂമോണിയ ബാധിച്ച് ആശുപത്രിയില്‍ ചികില്‍സയിലിരുന്ന സമീറയുടെ മാലയാണ് കാണാതായത്. സ്‌കാനിങ് റൂമിലെ ബെഡില്‍ മാല അഴിച്ചുവച്ച് സ്‌കാനിങ് പൂര്‍ത്തിയാക്കി തിരികെ വാര്‍ഡില്‍ എത്തിയപ്പോഴാണ് സമീറ മാലയുടെ കാര്യം ഓര്‍ക്കുന്നത്.
|
എന്നാല്‍ തിരികെ ചെന്ന് നോക്കിയപ്പോള്‍ അഴിച്ചുവച്ച സ്ഥലത്ത് മാല ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. ജീവനക്കാരില്‍ നിന്ന് സമീറ പോയ ശേഷം സ്‌കാനിങ്ങിനെത്തിയ രോഗികളില്‍ നിന്നും പോലീസ് മൊഴിയെടുത്തു. അതേസമയം ഡിസ്ചാര്‍ജ് ചെയ്തെങ്കിലും ആഭരണം കിട്ടാതെ ആശുപത്രിയില്‍ നിന്ന് പോകില്ലെന്ന് സമീറ വാശിപിടിച്ചു. തുടര്‍ന്നു പോലീസെത്തി അനുനയിപ്പിച്ച ശേഷമാണ് ഇവര്‍ ആശുപത്രി വിട്ടത്.
ALSO READ: വെയിലുകായാനിരുന്ന വയോധികന്റെ മുകളിലേക്ക് മെറ്റലുമായെത്തിയ ലോറി മറിഞ്ഞു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





