08
Jul 2024
Tue
08 Jul 2024 Tue
INDIA s Bihar Ally leader s father brutally murdered inside home

ഇന്ത്യ മുന്നണിയുടെ ഭാ​ഗമായ വികാശീൽ ഇൻസാൻ പാ‍ർട്ടി മേധാവി മുകേഷ് സഹാനിയുടെ പിതാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. ബിഹാറിലെ ദ‍ർഭാം​ഗ ജില്ലയിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൊവ്വാഴ്ച രാവിലെയാണ് മുകേഷ് സഹാനിയുടെ പിതാവ് ജിതൻ സഹാനിയെ വീട്ടിൽ കയറി കൊലപ്പെടുത്തിയത്. കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാൻ മൂന്നം​ഗ സംഘത്തിന് രൂപം നൽകിയതായി പോലീസ് അറിയിച്ചു.

ബിഹാർ മുൻ മന്ത്രി കൂടിയാണ് മുകേഷ് സഹാനി. ഒബിസി സമൂഹങ്ങൾക്കിടയിൽ ശക്തമായ സ്വാധീനമുള്ള പാ‍ർട്ടിയാണ് വികാശീൽ ഇൻസാൻ പാ‍ർട്ടി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക