22
Jan 2023
Mon
22 Jan 2023 Mon

സൗദി അറേബ്യയുമായി ഇന്ത്യ ഈ വര്‍ഷത്തെ ഹജ്ജ് കരാര്‍ ഒപ്പുവച്ചു. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഷാഹിദ് ആലമാണ് ഇന്ത്യക്ക് വേണ്ടി കരാറില്‍ ഒപ്പുവച്ചത്. 175025 പേരാണ് ഇക്കുറി ഇന്ത്യയില്‍നിന്ന് ഹജ്ജിന് എത്തുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹജ്ജ് ക്വാട്ടകള്‍, ഈ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ സൗദിയില്‍ പ്രവേശിക്കുകയും രാജ്യത്ത് നിന്ന് പുറത്തുപോവുകയും ചെയ്യേണ്ട അതിര്‍ത്തി പോസ്റ്റുകള്‍, ഹജ്ജ് സംഘാടനവുമായി ബന്ധപ്പെട്ട പ്രധാന നടപടിക്രമങ്ങള്‍ എന്നിവയെല്ലാം കരാറുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

19 രാജ്യങ്ങളുമായാണ് ഇതേവരെ കരാറുകള്‍ ഒപ്പിട്ടത്. ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅയും ഡപ്യൂട്ടി ഹജ്ജ്, ഉംറ മന്ത്രി ഡോ. അബ്ദുല്‍ ഫത്താഹ് മുശാത്തുമാണ് വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഹജ്ജ് മന്ത്രാലയ പ്രതിനിധികളുമായുള്ള കരാറില്‍ ഒപ്പുവച്ചത്.