21
Apr 2025
Wed
21 Apr 2025 Wed
India taken strict measures on Pakistan after Kashmir terror attack

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരേ കടുത്ത നടപടികളുമായി ഇന്ത്യ. സിന്ധൂ നദീജല കരാര്‍ റദ്ദാക്കല്‍, അട്ടാരി-വാഗാ അതിര്‍ത്തി അടയ്ക്കല്‍, പാക് പൗരന്മാരുടെ വിസ റദ്ദാക്കല്‍, പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെ മടക്കി അയയ്ക്കലും ഇസ് ലാമാബാദിലെ ഹൈക്കമ്മീഷനെ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കലും അടക്കമുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാകിസ്താന്‍ പ്രതിവര്‍ഷം 39 ബില്യന്‍ ക്യുബിക് മീറ്റര്‍ ജലം നല്‍കുന്നതാണ് സിന്ധൂ നദി ജല കരാര്‍. ഭിന്നതകള്‍ക്കിടയിലും ഈ കരാര്‍ പാലിച്ചുപോരുകയായിരുന്നു ഇരുരാജ്യങ്ങളും. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വ്യാപാരത്തിലും അതിര്‍ത്തി കടന്നു ഇരുരാജ്യങ്ങളിലേക്കും പോവുന്നതിനുമുള്ള പ്രധാന സംയോജിത ചെക്ക് പോസ്റ്റ് ആണ് അട്ടാരി-വാഗാ അതിര്‍ത്തി.

പാകിസ്താനികള്‍ ഇന്ത്യയില്‍ പ്രവേശിക്കുന്നത് വിലക്കുകയും നിലവില്‍ ഇന്ത്യയിലുള്ളവരുടെ വിസ റദ്ദാക്കുകയും 48 മണിക്കൂറിനകം ഇവരോട് രാജ്യം വിടാന്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നത തല യോഗത്തിലാണ് പാകിസ്താനെതിരായ കടുത്ത നടപടികള്‍ കൈക്കൊണ്ടത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക