21
Jan 2024
Thu
21 Jan 2024 Thu

ഹൈദരാബാദ്: ഇന്ത്യക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തുടങ്ങി. കരുതലോടെ തുടങ്ങിയ ഇംഗ്ലണ്ട് അഞ്ച് ഓവറില്‍ വിക്കറ്റ് നഷ്ടമാകാതെ 30 റണ്‍സെടുത്തു. സാക്ക് ക്രാളിയും ബെന്‍ ഡക്കറ്റുമാണ് ക്രീസില്‍. ബുംറയും സിറാജും ആണ് ബൗള്‍ ചെയ്യുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം. പ്ലേയിങ് ഇലവനില്‍ മൂന്ന് സ്പിന്നര്‍മാരുമായാണ് ഇന്ത്യ ഇറങ്ങുന്നത്. രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജക്കുമൊപ്പം അക്‌സര്‍ പട്ടേലാണ് മൂന്നാം സ്പിന്നറായി ഇന്ത്യന്‍ ടീമിലെത്തിയത്.

പേസര്‍മാരായി ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജുമാണ് പ്ലേയിങ് ഇലവനിലുള്ളത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും യശസ്വി ജയ്‌സ്വാളുമാണ് ഓപ്പണര്‍മാര്‍. മൂന്നാം നമ്പറില്‍ ശുഭ്മാന്‍ ഗില്‍ ഇറങ്ങുമ്പോള്‍ കെ എല്‍ രാഹുല്‍ നാലാമതും ശ്രേയസ് അയ്യര്‍ അഞ്ചാമതും ഇറങ്ങും. കെ എസ് ഭരത് ആണ് വിക്കറ്റ് കീപ്പര്‍.

ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍: സാക്ക് ക്രാളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ബെന്‍ സ്റ്റോക്‌സ്, ജോണി ബെയര്‍‌സ്റ്റോ, ബെന്‍ ഫോക്‌സ്, ടോം ഹാര്‍ട്ട്‌ലി, റെഹാന്‍ അഹമ്മദ്, മാര്‍ക്ക് വുഡ്, ജാക്ക് ലീച്ച്.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, ശ്രീകര്‍ ഭരത് , രവിചന്ദ്രന്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്.