08
Oct 2023
Sat
08 Oct 2023 Sat

പാകിസ്ഥാന്‍ ഭേദപ്പെട്ട നിലയില്‍; 23 ഓവറില്‍ രണ്ട് വിക്കറ്റിന് 120

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഹമ്മദാബാദ്: ഇന്ത്യയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് ഭേദപ്പെട്ട തുടക്കം. 23 ഓവര്‍ പിന്നിടുമ്പോള്‍ രണ്ടിന് 120 റണ്‍സെന്ന നിലയിലാണ് പാകിസ്താന്‍. ക്യാപ്റ്റന്‍ ബാബര്‍ അസമും മുഹമ്മദ് റിസ്വാനുമാണ് ക്രീസില്‍.

അബ്ദുല്ല ഷഫീക്കും ഇമാം ഉള്‍ ഹഖും ആണ് ഔട്ടായത്. 20 റണ്‍സ് എടുത്ത് ഷഫിക്കിനെ മുഹമ്മദ് സിറാജ് എല്‍ബിഡബ്ല്യുവില്‍ കുടുക്കി. 39 റണ്‍സ് എടുത്ത ഇമാം ഉള്‍ ഹഖിനെ ഹാര്‍ദിക് പാണ്ഡ്യയും പുറത്താക്കി.

ടോസ് നേടിയ ഇന്ത്യ പാകിസ്ഥാനെ ബാറ്റിങിന് അയക്കുകയായിരുന്നു. ശുഭ്മാന്‍ ഗില്‍ ടീമില്‍ തിരിച്ചെത്തി. ഇഷാന്‍ കിഷന്‍ അതോടെ പുറത്തായി. ശാര്‍ദുല്‍ ഠാക്കൂറിനെ ഇന്ത്യ നിലനിര്‍ത്തി.ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍ ടീമുകളെ വീഴ്ത്തിയാണ് ഇന്ത്യ മൂന്നാം പോരിന് ഇറങ്ങുന്നത്. നെതര്‍ലന്‍ഡ്‌സ്, ശ്രീലങ്ക ടീമുകളെ വീഴ്ത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് പാകിസ്ഥാന്‍.

ടീം ഇന്ത്യ, പ്ലേയിങ് ഇലവന്‍: രോഹിത് ശര്‍മ(ക്യാപ്റ്റന്‍) ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശ്രാദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്

പാകിസ്ഥാന്‍ ടീം, പ്ലേയിങ് ഇലവന്‍: ബാബര്‍ അസം(ക്യാപ്റ്റന്‍), അബ്ദുള്ള ഷഫീഖ്, ഇമാം ഉള്‍ ഹഖ്, മുഹമ്മദ് റിസ്വാന്‍, സൗദ് ഷക്കീല്‍, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഹസന്‍ അലി, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക