22
Jun 2023
Sun
22 Jun 2023 Sun

ദക്ഷിണ കൊറിയയെ അട്ടിമറിച്ച് ഇന്ത്യ ജൂനിയര്‍ വനിതാ ഏഷ്യാകപ്പ് ആദ്യമായി സ്വന്തമാക്കി. നാല് തവണ ജേതാക്കളായ ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ താരങ്ങള്‍ കിരീടം ചൂടിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

22ാം മിനിട്ടില്‍ പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് അന്നുവാണ് ഇന്ത്യക്കായി ആദ്യം സ്‌കോര്‍ ചെയ്തത്. മിനിട്ടുകള്‍ക്കകം ദക്ഷിണ കൊറിയ സമനില പിടിച്ചു. 41ാം മിനിറ്റില്‍ നീലം ഇന്ത്യക്കായി ലീഡ് നേടുകയും ടീം കിരീടം ചൂടുകയുമായിരുന്നു.
സെമിയില്‍ ജപ്പാനെ എതിരില്ലാത്ത 1 ഗോളിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനല്‍ ടിക്കറ്റെടുത്തത്.