പ്ലസ്ടു, പോളി യോഗ്യതയുള്ളവരെ വ്യോമസേന വിളിക്കുന്നു; 3500 ഒഴിവുകള്‍
|
അഗ്‌നിപഥ് മുഖേന ഇന്ത്യന്‍ എയര്‍ഫോഴ്‌സിലേക്കുള്ള റിക്രൂട്ട്‌മെന്റിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. അഗ്‌നിവീര്‍ വായു എന്നതാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സി ലേക്കുള്ള തസ്തികയുടെ പേര്. ഏകദേശം 3500 ഒഴിവുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കൂടുതല്‍ വിശദാംശങ്ങള്‍ താഴെ:
ശമ്പളം:
തിരഞ്ഞെടുക്കപ്പെട്ടാല്‍ 30,000 രൂപ മുതല്‍ 40,000 രൂപവരെ ശമ്പളം ലഭിക്കുന്നതാണ്.
പ്രായം: അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 2006 ഡിസംബര്‍ 27നും 2003 ജൂണ്‍ 27 നും ഇടയില്‍ ജനിച്ചവരായിരിക്കണം
യോഗ്യത: ഗണിതം, ഫിസിക്‌സ്, ഇംഗ്ലീഷ് എന്നിവയുമായി പ്ലസ് ടു/ ഇന്റര്‍ മീഡിയേറ്റ്/ തത്തുല്യ പരീക്ഷ പാസായിരിക്കണം. മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കും ഇംഗ്ലീഷില്‍ 50 ശതമാനം മാര്‍ക്കും നേടിയിരിക്കണം.
അല്ലെങ്കില്‍
സര്‍ക്കാര്‍ അംഗീകൃത പോളിടെക്‌നിക് സ്ഥാപനത്തില്‍ നിന്നും 50 ശതമാനം മാര്‍ക്കോടെ എന്‍ജിനീയറിങ്ങില്‍ 3 വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സ് പാസായിരിക്കണം. മൊത്തത്തില്‍ 50 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. ഇംഗ്ലീഷില്‍ 50% മാര്‍ക്കും നേടിയിരിക്കണം. (ഡിപ്ലോമ കോഴ്‌സില്‍ ഇംഗ്ലീഷ് വിഷയം ഇല്ലെങ്കില്‍ പത്താംക്ലാസിലോ, പ്ലസ് ടു വിലോ ഇംഗ്ലീഷില്‍ 50% മാര്‍ക്ക് നേടിയിരുന്നാലും മതി)
അല്ലെങ്കില്‍
രണ്ട് വര്‍ഷത്തെ വൊക്കേഷണല്‍ കോഴ്‌സ് അതോടൊപ്പം ഫിസിക്‌സ്, ഗണിതം പഠിച്ചിരിക്കണം. മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കും ഇംഗ്ലീഷില്‍ 50 ശതമാനം മാര്‍ക്കും നേടിയിരിക്കണം (വൊക്കേഷണല്‍ കോഴ്‌സില്‍ ഇംഗ്ലീഷ് വിഷയം ഇല്ലെങ്കില്‍ പത്താംക്ലാസിലോ, പ്ലസ് ടു വിലോ ഇംഗ്ലീഷില്‍ 50% മാര്‍ക്ക് നേടിയിരുന്നാലും മതി)
ശാരീരിക യോഗ്യതകള്‍
ഉയരം: 152.5 സെന്റീമീറ്റര്‍
ചെസ്റ്റ്: മിനിമം 5 സെന്റീമീറ്റര്‍ വികസിപ്പിക്കാന്‍ സാധിക്കണം
തൂക്കം: ഉയരത്തിന് ആനുപാതികമായി
കേള്‍വി: ഉദ്യോഗാര്‍ഥിക്ക് സാധാരണ കേള്‍വിശക്തി ഉണ്ടായിരിക്കണം
പല്ല്: ആരോഗ്യമുള്ള മോണയും നല്ല പല്ലുകളും കുറഞ്ഞത് 14 ഡെന്റല്‍ പോയിന്റ്കളും ഉണ്ടായിരിക്കണം
ആരോഗ്യം: ഉദ്യോഗാര്‍ത്ഥികള്‍ മികച്ച ആരോഗ്യം ഉണ്ടായിരിക്കണം. വൈകല്യങ്ങള്‍ ഉണ്ടായിരിക്കാന്‍ പാടില്ല.
ഫീസ്:
250 രൂപയാണ് അപേക്ഷാ ഫീസ്
അവസാന തിയ്യതി: 2023 ഓഗസ്റ്റ് 17 വരെ
എങ്ങിനെ അപേക്ഷിക്കാം
താല്‍പര്യവും യോഗ്യതയും ഉള്ളവരുമായ അവിവാഹിതരായ 23 വയസ്സിനു താഴെ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് https://agnipathvayu.cdac.in/ എന്ന വെബ്‌സൈറ്റ് മുഖാന്തരം അപേക്ഷകള്‍ സമര്‍പ്പിക്കാം.
സൈറ്റില്‍ കയഖി Apply Now എന്ന സ്ഥലത്ത് ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ നല്‍കുക.
അപേക്ഷിക്കുന്ന സമയത്ത് പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റ്, പ്ലസ് ടു സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഡിപ്ലോമ അവസാന വര്‍ഷ മാര്‍ക്ക് ഷീറ്റ് അല്ലെങ്കില്‍ വൊക്കേഷണല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ അപ്‌ലോഡ് ചെയ്യണം. (ഏത് യോഗ്യത വെച്ചാണോ അപേക്ഷിക്കുന്നത് ആ സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്താല്‍ മതി)
ആവശ്യമായ മറ്റ് രേഖകള്‍:
വിരലടയാളം (സൈസ് 10KB 50KB വരെ)
ഒപ്പ് (സൈസ് 10KB 50KB വരെ)
രക്ഷിതാവിന്റെ ഒപ്പ്


