ഇന്ത്യന്‍ ശതകോടീശ്വരന്‍ ഹര്‍പാല്‍ രണ്‍ധാവയും മകനും സിംബാബ്വെയില് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു
|
ഹരാരെ: സിംബാബ്വെയിലുണ്ടായ വിമാനാപകടത്തില്‍ ഇന്ത്യന്‍ ശതകോടീശ്വരന്‍ ഹര്‍പാല്‍ രണ്‍ധാവയും മകന് അമേര്‍ കബീര്‍ സിങ് റണ്‍ധാവയും കൊല്ലപ്പെട്ടു. വെള്ളിയാഴ്ച നടന്ന അപകടത്തില്‍ ഇവര്‍ക്കുപുറമേ മറ്റ് നാലുപേരും കൊല്ലപ്പെട്ടിട്ടുണ്ട്. ഖനന വ്യവസായിയായ ഹര്‍പാലും മറ്റ് ആറുപേരും സഞ്ചരിച്ച സ്വകാര്യ വിമാനം തെക്കുപടിഞ്ഞാറന്‍ സിംബാബ്വെയിലെ ഒരു വജ്ര ഖനിക്ക് സമീപം ലാന്‍ഡ് ചെയ്യുമ്പോഴായിരുന്നു അപകടം. സാങ്കേതിക തകരാറിനെത്തുടര്‍ന്ന് തകര്‍ന്നുവീഴുകയായിരുന്നു. അപകടത്തില്‍ ആകെ ആറു പേര് മരിച്ചിരുന്നു.
സ്വകാര്യ വിമാനം തെക്കുപടിഞ്ഞാറന്‍ സിംബാബ്വെയിലെ ഒരു വജ്രഖനിക്ക് സമീപം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തകര്‍ന്നുവീണാണ് ദാരുണമായ സംഭവം. ഖനന കമ്പനിയായ റിയോസിമിന്റെ ഉടമയാണ് ഹര്‍പാല്‍ രണ്‍ധാവ. റിയോസിമിന്റെ സ്വകാര്യ ഉടമസ്ഥതയിലുള്ള സെസ്ന 206 വിമാനത്തിലാണ് രണ്‍ധാവയും മകനും യാത്ര ചെയ്തിരുന്നത്. സിംബാബ്വെ തലസ്ഥാനമായ ഹരാരെയില്‍ നിന്ന് മുറോവ വജ്രഖനിയിലേക്ക് പോകുന്നതിനിടെയാണ് അപകടം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





