03
Aug 2023
Sat
03 Aug 2023 Sat

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്കരികിലിരുന്ന് വിമാനത്തില്‍ സ്വയംഭോഗം ചെയ്തതിന് ഇന്ത്യന്‍ ഡോക്ടര്‍ യുഎസില്‍ അറസ്റ്റില്‍. 33കാരനായ ഇന്ത്യന്‍-അമേരിക്കന്‍ ഡോക്ടര്‍ സുദീപ്ത മോഹന്തിയെയാണ് എഫ്ബിഐ അറസ്റ്റ് ചെയ്തത്. 14വയസ്സുള്ള പെണ്‍കുട്ടിയുടെ തൊട്ടടുത്ത സീറ്റിലിരുന്ന ഡോക്ടര്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും സ്വയംഭോഗം ചെയ്യുകയുമായിരുന്നു. ഹൊനോലുലുവില്‍ നിന്ന് ബോസ്റ്റണിലേക്ക് പോയ വിമാനത്തില്‍ കഴിഞ്ഞവര്‍ഷം മെയില്‍ ആണ് പരാതിക്കാധാരമായ സംഭവം നടന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബോസ്റ്റണിലെ ബെത് ഇസ്‌റായേല്‍ ഡെകോനസ് മെഡിക്കല്‍ സെന്ററിലെ ഡോക്ടറാണ് സുദീപ്ത മെഹന്തി. മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമായിരുന്നു പെണ്‍കുട്ടി വിമാനയാത്ര നടത്തിയത്. ഡോക്ടറുടെ തൊട്ടടുത്ത സീറ്റിലായിരുന്നു പെണ്‍കുട്ടിയുടെ ഇരിപ്പിടം. യാത്രയ്ക്കിടെ കമ്പിളിമൂടിയിരുന്ന യാത്രികന്റെ ഭാഗത്തുനിന്ന് അസ്വാഭാവിക ചലനമുണ്ടായതോടെയാണ് പെണ്‍കുട്ടി വിവരമറിയുന്നത്.

പെണ്‍കുട്ടി നോക്കിയതോടെ ഇയാള്‍ കമ്പിളിപുതപ്പ് മാറ്റുകയും നഗ്നത പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഇതോടെ പെണ്‍കുട്ടി ആളില്ലാത്ത മറ്റൊരു സീറ്റിലേക്ക് മാറിയിരുന്നാണ് യാത്ര തുടര്‍ന്നത്. വിമാനം ബോസ്റ്റണില്‍ ഇറങ്ങിയതിനു പിന്നാലെ പെണ്‍കുട്ടി വീട്ടുകാരെ വിവരം അറിയിക്കുകയും അധികൃതര്‍ക്ക് പരാതി നല്‍കുകയുമായിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലില്‍ ഡോക്ടര്‍ ഇക്കാര്യം നിഷേധിക്കുകയും തനിക്ക് അങ്ങനെയൊരു സംഭവം ഓര്‍മയില്ലെന്നുമാണ് മറുപടി നല്‍കിയത്.

പ്രതിയെ അറസ്റ്റ് ചെയ്ത് വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കി. 90 ദിവസം മുതല്‍ ഒരുവര്‍ഷം വരെ തടവും 5000 ഡോളര്‍ വരെ ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ് ഇയാള്‍ ചെയ്തിരിക്കുന്നത്. 18 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളില്‍ നിന്ന് അകലം പാലിക്കണമെന്നതടക്കമുള്ള വ്യവസ്ഥകളോടെ പ്രതിക്ക് കോടതി ജാമ്യം നല്‍കി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക