18
Jun 2023
Thu
18 Jun 2023 Thu

ന്യൂയോര്‍ക്ക്: ഭാര്യയും രണ്ടുമക്കളുമടങ്ങുന്ന കുടുംബത്തെയുമായി ടെസ് ല കാര്‍ കൊക്കയിലേക്ക് ചാടിച്ച ഇന്ത്യന്‍ ഡോക്ടര്‍ക്ക് അമേരിക്കയില്‍ ചികില്‍സിക്കുന്നതിന് വിലക്ക്. റേഡിയോളജിസ്റ്റായ ഡോക്ടര്‍ ധര്‍മേഷ് പട്ടേല്‍ ആണ് ഭാര്യയെയും 4ഉം 7ഉം വയസ്സുള്ള മക്കളെയുമായി വാഹനമോടിച്ചുപോകവെ കടല്‍ത്തീരത്തിനു സമീപമുള്ള കല്ലിന്‍കൂട്ടത്തിലേക്ക് ഉയരത്തില്‍ നിന്ന് വാഹനം ചാടിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭാര്യക്കും 7വയസ്സുകാരനും ഗുരുതരമായി പരിക്കേറ്റിരുന്നു. നാലുവയസ്സുകാരന്‍ ചെറിയ പോറലുകളോടെ രക്ഷപ്പെടുകയും ചെയ്തു. ഡോക്ടറുടെ കാലിന് പരിക്കേറ്റിരുന്നു. രക്ഷാപ്രവര്‍ത്തകരോട് ഡോക്ടറുടെ ഭാര്യയാണ് ഭര്‍ത്താവ് മനപ്പൂര്‍വം കാര്‍ കൊക്കയിലേക്ക് ചാടിക്കുകയായിരുന്നുവെന്ന് വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഡോക്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജയിലില്‍ കഴിയുന്ന ഡോക്ടര്‍ക്ക് തിങ്കളാഴ്ച കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കാലിഫോര്‍ണിയ മെഡിക്കല്‍ ബോര്‍ഡ് ധര്‍മേഷ് പട്ടേലിനെ പ്രാക്ടിസ് ചെയ്യുന്നതില്‍ നിന്നു വിലക്കിയത്.

അതേസമയം കാറിന്റെ ടയറിന് പ്രശ്‌നമുണ്ടായിരുന്നുവെന്നും സംഭവദിവസം താന്‍ മൂന്ന് ഗ്യാസ് സ്റ്റേഷനുകളില്‍ നിര്‍ത്തിയിരുന്നതായും കാറിന്റെ ഇടത്തേ വശത്തെ പിന്‍ടയറിന് കാറ്റ് അടിച്ചിരുന്നതായും ഡോക്ടര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. കേസില്‍ വാദം തുടരുകയാണ്. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷമായിരിക്കും വാദം തുടങ്ങുകയെന്നും റിപോര്‍ട്ടില്‍ പറയുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക