ദുബായിൽ പ്രവാസിയായ ഇന്ത്യക്കാരന് അബൂദബിയിൽ റേഞ്ച് റോവർ സമ്മാനമായി ലഭിച്ചു. ബിഗ് ടിക്കറ്റ് അബൂദബി നറുക്കെടുപ്പിലൂടെയാണ് മുംബൈ സ്വദേശിയായ ഹുസൈനി ഗുലാലിക്ക് 70 ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന റേഞ്ച് റോവർ വേലർ കാർ സമ്മാനമായി ലഭിച്ചത്. ഡിസംബർ 31ന് നടന്ന ഡ്രീം കാർ ടിക്കറ്റ് നറുക്കെടുപ്പിലൂടെയാണ് ഗുലാമലിയെ തേടി ഭാഗ്യമെത്തിയത്. ദുബായിൽ കെട്ടിട നിർമാണ വസ്തുക്കളുടെ വിൽക്കുന്ന സ്ഥാപനം നടത്തിവരികയാണ് ഗുലാലി.
|
ഇതു രണ്ടാം തവണയാണ് തനിക്ക് കാർ സമ്മാനമായി ലഭിക്കുന്നതെന്ന് ഗുലാമലി പറഞ്ഞു. 10 വർഷം മുമ്പ് മെഴ്സിഡസ് ബെൻസ് നറുക്കെടുപ്പിലൂടെ ലഭിച്ചിരുന്നുവെന്നു അദ്ദേഹം വ്യക്തമാക്കി. അതേസമയം സമ്മാനമായി ലഭിക്കുന്ന റേഞ്ച് റോവർ വിറ്റ് ഈ പണം ബിസിനസിൽ മുടക്കാനും വിവാഹം കഴിക്കുന്ന ആവശ്യത്തിലേക്ക് നീക്കിവയ്ക്കാനുമാണ് ഗുലാമലിയുടെ തീരുമാനം.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





