22
May 2024
Fri
22 May 2024 Fri

ജിദ്ദ: ജിദ്ദ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഇന്നും നാളെയുമായി (വെള്ളി, ശനി) ഉസ്റത്തുൽ ഹസന(ഉത്തമ കുടുംബം) എന്ന പേരിൽ ഇന്റർനാഷണൽ എക്സിബിഷൻ നടത്തപ്പെടുന്നു. വൈകീട്ട് 5 മണി മുതൽ 10 മണി വരെയാണ് പ്രദർശന സമയം. ജിദ്ദ മദീന റോഡിലെ മസ്ജിദ് സൗദിന് സമീപമുള്ള ജിദ്ദ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിലാണ് ഇന്റർനാഷണൽ എക്സിബിഷൻ വിപുലമായി ഒരുക്കിയിട്ടുള്ളത്.(Indian islahi center international exhibition at Jeddah )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുടുംബ ബന്ധങ്ങളുടെ അകത്തളങ്ങളിൽ രൂപപ്പെടുന്ന സമകാലിക വിഷയങ്ങളെ കോർത്തിണക്കി ആകർഷകമായ പ്രദർശനമാണ് സംഘാടകർ ഒരുക്കുന്നത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 14 പവലിയനുകളാണ് ഒരുക്കിയിട്ടുള്ളത്. മനുഷ്യ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലൂടെയും പ്രദർശനം കടന്നു പോകുന്നുണ്ട്. ആവശ്യമായ ഗൈഡൻസ് ക്ലാസ്സിനും അവസരം ഒരുക്കീട്ടുണ്ട്

ഉത്തമമായ കുടുംബത്തിന് ആവശ്യമായ ക്രമങ്ങൾ വരുത്താൻ വ്യക്തികളിൽ പ്രചോദനം ഉണ്ടാക്കുക എന്നതാണ് എക്സിബിഷൻ കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് വാർത്താ സമ്മേളത്തിൽ പങ്കെടുത്ത് സംസാരിച്ചവർ പറഞ്ഞു.

എം എം അക്ബർ, മുഹമ്മദ് അമീർ, ശിഹാബ് സലഫി, ഷാഫി മജീദ് ആലപ്പുഴ, യാസർ അറഫാത്ത്, അബ്ബാസ് ചെമ്പൻ, നൂരിഷ വള്ളിക്കുന്ന്, നൗഫൽ കരുവാരക്കുണ്ട് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.