01
Feb 2024
Sun
01 Feb 2024 Sun
indian journalist dies in fire in newyork

ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ ന്യൂയോര്‍ക്കില്‍ തീപിടിത്തത്തില്‍ മരിച്ചു. 27കാരനായ ഫാസില്‍ ഖാന്‍ ആണ് മരിച്ചത്. ന്യൂയോര്‍ക്കിലെ ഹാര്‍ലമില്‍ അപാര്‍ട്ട്‌മെന്റിലുണ്ടായ തീപിടിത്തത്തിലാണ് ഫാസില്‍ ഖാന്‍ മരിച്ചതെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ലിഥിയം അയണ്‍ ബാറ്ററിയാണ് തീപിടിത്തത്തിന് കാരണമെന്ന് അഗ്നിരക്ഷാസേന അറിയിച്ചു. അപകടത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റുവെന്നും അധികൃതര്‍ അറിയിച്ചു.(indian journalist dies in fire in newyork)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദ ഹെചിങര്‍ റിപോര്‍ട്ടിലെ റിപോര്‍ട്ടറായിരുന്നു ഫാസില്‍ ഖാന്‍. കൊളംബിയ ജേണസിലം സ്‌കൂളില്‍ നിന്ന് 2021ലാണ് യുവാവ് ബിരുദം കരസ്ഥമാക്കിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക