ഇന്ത്യക്കാരനെ മകളുടെ കൺമുന്നിൽ വെടിവച്ചുകൊന്ന് മോഷ്ടാവ്. അമേരിക്കയിലെ ടെന്നസിയിൽ ആണ് സംഭവം. ഗുജറാത്തിലെ മെഹ്സാന സ്വദേശിയായ സുരേഷ് പർസോത്തംദാസ് പട്ടേൽ (56) ആണ് കൊല്ലപ്പെട്ടത്. ടെന്നസിയിലെ ജാക്‌സണിലുള്ള ‘റിഡ്ജ്‌ക്രെസ്റ്റ് സെല്ലേഴ്‌സ്’ എന്ന തന്റെ പുതിയ സ്ഥാപനത്തിൽ വച്ചാണ് അദ്ദേഹത്തിന് വെടിയേറ്റത്.
|
ആഗസ്റ്റ് 20നി രാത്രി ഒമ്പതോടെയായിരുന്നു സംഭവം. സ്ഥാപനം തുടങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിലാണ് ഈ ദാരുണ സംഭവം നടന്നത്. മാസ്കും ഹൂഡിയും ധരിച്ചെത്തിയ സായുധനായ അക്രമി, ജീവനക്കാരിൽ നിന്ന് പണം ആവശ്യപ്പെടുകയായിരുന്നു. പണം കൈക്കലാക്കിയ ശേഷം അക്രമി സുരേഷ് പട്ടേലിന് നേരെ പലതവണ വെടിയുതിർത്തു. വെടിയേൽക്കുമ്പോൾ അദ്ദേഹത്തിന്റെ 19 കാരിയായ മകൾ തൊട്ടടുത്ത് നിൽക്കുന്നുണ്ടായിരുന്നു.
ആക്രമണത്തിനിടെ ഭയന്നോടിയ കടയിലെ 70 കാരിയായ ജീവനക്കാരി നിലത്തുവീണ് കൈപ്പത്തിക്ക് പരിക്കേറ്റു. കൃത്യത്തിന് ശേഷം പ്രതി വെളുത്ത സെഡാൻ കാറിൽ രക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിക്കായി ജാക്‌സൺ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. 30 വർഷം മുമ്പാണ് സുരേഷ് പട്ടേൽ അമേരിക്കയിലെത്തിയത്. ആഴ്ചകൾക്ക് മുൻപാണ് ജാക്‌സണിൽ അദ്ദേഹം പുതിയ സ്റ്റോർ ആരംഭിച്ചത്.
ALSO READ:
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





