കൊച്ചി: റോഡില്‍ ആളെ കാണിക്കാന്‍ വണ്ടികളില്‍ നടത്തുന്ന ‘എക്‌സ്ട്രാ ഷോകള്‍ക്ക്’ പൂട്ടിട്ട് ഹൈക്കോടതി. വണ്ടികളില്‍ നടത്തുന്ന ഓരോ അനധികൃത മോഡിഫിക്കേഷനും വേറെ വേറെ 5,000 രൂപ വീതം പിഴ അടയ്ക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. നിയമലംഘനം എത്രയെണ്ണമുണ്ടോ, അത്രയും അയ്യായിരം പോക്കറ്റില്‍ നിന്ന് പോകുമെന്ന് ചുരുക്കം!
|
അടൂരില്‍ പ്രളയദുരിതാശ്വാസത്തിനെത്തിയ ജീപ്പിന് പിഴയിട്ട ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത സംഭവം പരിശോധിക്കവെയാണ് ഹൈക്കോടതിയുടെ ഈ അടിയന്തര ഇടപെടല്‍. വണ്ടിയില്‍ ആറ് അനധികൃത ലൈറ്റുകള്‍ ഘടിപ്പിച്ചതിന് വെറും 5,000 രൂപ മാത്രം മൊത്തത്തില്‍ പിഴ ഈടാക്കിയത് പോരെന്നും, ഒരോ ലൈറ്റിനും വേറെ വേറെ പിഴ ഈടാക്കണമായിരുന്നു എന്നും കോടതി വ്യക്തമാക്കി.
ഹൈക്കോടതി റെഡ് സിഗ്‌നല്‍ കാണിച്ച മാറ്റങ്ങള്‍:
തീ തുപ്പുന്ന സൈലന്‍സറുകള്‍: സൈലന്‍സറിലൂടെ ശബ്ദവും തീയും ഉണ്ടാക്കുന്ന പരിപാടികള്‍ ഇനി നടപ്പില്ല. ഇതിനായി പെട്രോള്‍ കിറ്റ് വരെ ഘടിപ്പിക്കുന്നത് വന്‍ അപകടസാധ്യതയാണ് ഉണ്ടാക്കുന്നത്.
വൈഡ് ടയറുകള്‍ (വീതികൂടിയ ടയറുകള്‍): അനാവശ്യമായി വീതികൂടിയ ടയറുകള്‍ ഇടാന്‍ അനുവദിക്കില്ല. ഇത് റോഡില്‍ ചെളി തെറിപ്പിക്കാനും നിയന്ത്രണം വിടാനും കാരണമാകും.
ALSO READ: ‘ഹോർമുസ് കടലിടുക്ക് യുഎസ് പ്രദേശമായി പ്രഖ്യാപിക്കും’; വീണ്ടും ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്
അന്ധമാക്കുന്ന ലൈറ്റുകള്‍: അതിതീവ്ര വെളിച്ചമുള്ള എല്‍.ഇ.ഡി ലൈറ്റുകള്‍, കളര്‍ ലൈറ്റുകള്‍, അനാവശ്യമായി ഘടിപ്പിക്കുന്ന എക്‌സ്ട്രാ ഫ്‌ലാഷ് ലൈറ്റുകള്‍ എന്നിവ പൂര്‍ണ്ണമായും നിരോധിച്ചു.
മോട്ടോര്‍ വെഹിക്കിള്‍ റൂളില്‍ പറയുന്നതിനപ്പുറം ഒരു ‘അഡാറ്’ മോഡിഫിക്കേഷനും റോഡില്‍ ഇറക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വണ്ടികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പോലീസിനും എം.വി.ഡി (MVD) ക്കും നിര്‍ദേശം നല്‍കി. അടുത്ത മാസം ഏഴിനകം എടുത്ത നടപടികള്‍ അറിയിക്കാനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.
Tags: Vehicle modification rules Kerala, Kerala High Court MVD, Vehicle modification fine 5000, MVD Kerala rules, Modified bikes and cars Kerala, Automobile news Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





