29
Apr 2025
Sun
29 Apr 2025 Sun
indian navy test-fires missile

പാകിസ്താന്റെ പ്രകോപന പ്രസ്താവനകള്‍ക്ക് ഇന്ത്യന്‍ നാവികസേനയുടെ പ്രതീകാത്മക മറുപടി. (Indian Navy shows strength after Air Force; tests missile from ship ) അറബിക്കടലില്‍ നങ്കൂരമിട്ടിരിക്കുന്ന ഇന്ത്യന്‍ നാവിക സേനയുടെ കപ്പലുകളില്‍ നിന്ന് മിസൈല്‍ പരീക്ഷണം നടത്തി. കപ്പലുകള്‍ തകര്‍ക്കാന്‍ കഴിയുന്ന മിസൈലുകളാണ് പരീക്ഷിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അറബിക്കടലില്‍ നങ്കൂരമിട്ടിരിക്കുന്ന ഐഎന്‍എസ് സൂറത്തിന്റെയും ഐഎന്‍എസ് വിക്രാന്തിന്റെയും ചിത്രങ്ങള്‍ ഇന്ത്യ നേരത്തേ പങ്കുവച്ചിരുന്നു. കടല്‍ വഴിയുള്ള പാകിസ്താന്റെ ഏതൊരു നീക്കത്തെയും നേരിടാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറാണെന്ന മുന്നറിയിപ്പാണ് മിസൈല്‍ പരീക്ഷണം.

ALSO READ: മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്ന് ഇന്ത്യ; പാക്കധീന കശ്മീരില്‍ വെള്ളപ്പൊക്കം; ജനങ്ങള്‍ പലായനം ചെയ്യുന്നു

ആണവായുധം പ്രയോഗിക്കുമെന്ന പാകിസ്താന്റെ ഭീഷണിക്കു പിന്നാലെയാണ് ഇന്ത്യന്‍ നാവിക സേനയുടെ ശക്തിപ്രകടനം.
സിന്ധുനദീജല കരാറില്‍ നിന്ന് ഇന്ത്യ പിന്മാറിയതിന് പിന്നാലെയാണ് പാകിസ്താന്‍ നേതൃത്വം തുടര്‍ച്ചായി പ്രകോപന പ്രസ്താവനകള്‍ നടത്തുന്നത്.

റാഫേല്‍, മിഗ് വിമാനങ്ങള്‍ ഉപയോഗിച്ചുള്ള അഭ്യാസ പ്രകടനങ്ങള്‍ നേരത്തേ ഇന്ത്യന്‍ വ്യോമസേന നടത്തിയിരുന്നു. അതിന് പിന്നാലെയാണ് നാവികസേനയും രംഗത്തെത്തിയത്.