13
Aug 2026
Thu
13 Aug 2026 Thu
Aravind, along with his mother's Honda Accord, was found missing, police said

വാഷിംഗ്ടണ്‍: യു.എസിലെ മസാച്യുസെറ്റ്‌സില്‍ അമ്മയെയും 14 വയസ്സുള്ള ഇളയ സഹോദരനെയും ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ വംശജനായ കൗമാരക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ആക്ടണ്‍ സ്വദേശിയായ അര്‍ജുന്‍ അരവിന്ദ് (17) ആണ് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൊവ്വാഴ്ച നടന്ന കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ഇയാളെ ബുധനാഴ്ച പുലര്‍ച്ചെ പോലീസ് നടത്തിയ വ്യാപക തെരച്ചിലിനൊടുവിലാണ് കസ്റ്റഡിയിലെടുത്തത്. 45-കാരിയായ അമ്മ സുധ വെങ്കടേശന്‍, സഹോദരന്‍ സിദ്ധാര്‍ത്ഥ് അരവിന്ദ് (14) എന്നിവരാണ് കൊല്ലപ്പെട്ടത്. അര്‍ജുനെതിരെ രണ്ട് കൊലപാതക കുറ്റങ്ങളും ഗാര്‍ഹിക പീഡനം, മോഷണം, അനുമതിയില്ലാതെ വാഹനം ഓടിക്കല്‍ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

കൊലയ്ക്ക് ശേഷം കാറുമായി കടന്നു

ആക്ടണ്‍-ബോക്‌സ്ബറോ റീജിയണല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായ അര്‍ജുന്‍, ചൊവ്വാഴ്ചയാണ് സ്വന്തം വീട്ടില്‍ വെച്ച് അമ്മയെയും സഹോദരനെയും ആക്രമിച്ചു കൊലപ്പെടുത്തിയത്. തുടര്‍ന്ന് അമ്മയുടെ ഹോണ്ട അക്കോര്‍ഡ് (Honda Accord) കാറുമായി കടന്നുകളയുകയായിരുന്നു. ട്യൂട്ടര്‍ പഠിപ്പിക്കാനായി വീട്ടിലെത്തിയെങ്കിലും വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് അര്‍ജുന്റെ പിതാവിനെ വിവരമറിയിക്കുകയായിരുന്നു.

ALSO READ: കെപിസിസി അധ്യക്ഷ പദവി: സാധ്യതാ പട്ടികയില്‍ മൂന്ന് പേരുകള്‍ മാത്രം; വി.ഡി. സതീശന്റെ നിലപാട് നിര്‍ണ്ണായകം

തുടര്‍ന്ന് കുടുംബാംഗങ്ങളെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും സാധിക്കാതെ വന്നതോടെ പിതാവ് പോലീസിന്റെ സഹായം തേടി. പോലീസ് എത്തുമ്പോള്‍ ഒന്നാം നിലയില്‍ സിദ്ധാര്‍ത്ഥിന്റെയും വീടിന്റെ ബേസ്‌മെന്റില്‍ സുധയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വേലാന്റിലെ ഒരു പാര്‍ക്കിംഗ് ലോട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ നിന്ന് അര്‍ജുനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

‘കുടുംബത്തെ കൊലപ്പെടുത്തുന്ന കഥകള്‍’; ചാറ്റ് ജി.പി.ടിയില്‍ തിരച്ചില്‍

അടുത്ത കാലത്തായി അര്‍ജുന്‍ അസ്വാഭാവികമായി പെരുമാറിയിരുന്നതായി അന്വേഷണസംഘം വ്യക്തമാക്കുന്നു. ഇന്റര്‍നെറ്റിലും ചാറ്റ് ജി.പി.ടി (ChatGPT) പോലുള്ള എ.ഐ ടൂളുകളിലും സ്വന്തം കുടുംബത്തെ കൊലപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ആശയങ്ങളും സാങ്കല്‍പ്പിക കഥകളും ഇയാള്‍ തെരഞ്ഞിരുന്നതായി മിഡില്‍സെക്‌സ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് സ്ഥിരീകരിച്ചു. ഗോഥിക് നോവല്‍ (Gothic novel) രീതിയിലുള്ള കഥകള്‍ ഉണ്ടാക്കാന്‍ എ.ഐയോട് ആവശ്യപ്പെട്ടതായും ഇതിനായി കഥാപാത്രങ്ങളെ സൃഷ്ടിച്ചിരുന്നതായും കണ്ടെത്തലുകളുണ്ട്.

കൗമാരക്കാരനായതിനാല്‍ കുറഞ്ഞ കുറ്റങ്ങള്‍ക്കായുള്ള പ്രാഥമിക നടപടികള്‍ ജുവനൈല്‍ കോടതിയിലാണ് നടക്കുക. എന്നാല്‍ കൊലപാതക കേസ് കൈകാര്യം ചെയ്യാന്‍ ജുവനൈല്‍ കോടതിക്ക് അധികാരമില്ലാത്തതിനാല്‍ കേസ് കോണ്‍കോര്‍ഡ് ഡിസ്ട്രിക്റ്റ് കോടതിയിലേക്ക് മാറ്റും

Tags: Arjun Aravind, Indian Origin Teen Murder US, ChatGPT Family Murder Fantasy, Massachusetts Crime, Acton Mass Murders, Crime News Malayalam, Latest World News Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക